Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യൻ ഡ്രോണുകൾ വ്യോമാതിർത്തി ലംഘിച്ചു; സെലൻസ്കി രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
Volodymyr Zelenskyy
cancel

ചി​സി​നൗ: യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി​യെ മൊ​ൾ​ഡോ​വ​യി​ൽ​നി​ന്ന് നോ​ർ​വേ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ടി​യി​രു​ന്ന വി​മാ​നം റ​ഷ്യ​ൻ ഡ്രോ​ൺ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. തു​ട​ർ​ന്ന് മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി മൊ​ൾ​ഡോ​വ വ്യോ​മാ​തി​ർ​ത്തി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. മൊ​ൾ​ഡോ​വ​യി​ൽ​നി​ന്ന് ഓ​സ്‌​ലോ​യി​ലേ​ക്ക് പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ സെ​ല​ൻ​സ്കി​യു​ടെ വി​മാ​നം ഡ്രോ​ൺ ഇ​ടി​ക്കു​ന്ന​തി​ൽ​നി​ന്ന് ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി യോ​നാ​സ് ഗാ​ർ സ്റ്റോ​ർ എ​ൻ.​ആ​ർ.​കെ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു.

ഹാ​രാ​ൾ​ഡ് അ​ഞ്ചാ​മ​ൻ രാ​ജാ​വി​ന്റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് സെ​ല​ൻ​സ്കി നോ​ർ​വേ​യി​ലെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച റി​സ്കാ​നി ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ സൂ​ര്യ​കാ​ന്തി​പ്പാ​ട​ത്ത് റ​ഷ്യ​ൻ ഡ്രോ​ൺ ത​ക​ർ​ന്നു​വീ​ണ​താ​യി മൊ​ൾ​ഡോ​വ പൊ​ലീ​സ് പ​റ​ഞ്ഞു. ഡ്രോ​ൺ പ​തി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ലി​ട​ങ്ങ​ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല. മൊ​ൾ​ഡോ​വ​യു​ടെ വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച ഡ്രോ​ൺ പി​ന്നീ​ട് അ​യ​ൽ​രാ​ജ്യ​വും നാ​റ്റോ അം​ഗ​വു​മാ​യ റു​മേ​നി​യ​യി​ലേ​ക്കു ക​ട​ന്നു. റു​മേ​നി​യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച ഡ്രോ​ണി​ന്റെ നീ​ക്കം നി​രീ​ക്ഷി​ക്കാ​ൻ സ്പാ​നി​ഷ് വ്യോ​മ-​ബ​ഹി​രാ​കാ​ശ സേ​ന​യു​ടെ ര​ണ്ട് എ​ഫ്-18 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വി​ന്യ​സി​ച്ചു. പി​ന്നീ​ട് ഡ്രോ​ൺ വീ​ണ്ടും മൊ​ൾ​ഡോ​വ​യു​ടെ വ്യോ​മാ​തി​ർ​ത്തി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ചി​സി​നൗ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 160 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഡ്രോ​ൺ പ​തി​ച്ച് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് മൊ​ൾ​ഡോ​വ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. വ്യോ​മാ​തി​ർ​ത്തി​യി​ലെ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ സെ​ല​ൻ​സ്കി​യു​ടെ വി​മാ​നം വൈ​കി​യാ​ണെ​ങ്കി​ലും യാ​ത്ര തി​രി​ച്ചു. ഡ്രോ​ൺ പ​തി​ച്ച സ്ഥ​ല​ത്തു​നി​ന്ന് സ്ഫോ​ട​ക​വ​സ്തു വി​ദ​ഗ്ധ​ർ ശേ​ഖ​രി​ച്ച അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ പ്രൊ​പ്പ​ൽ​ഷ​ൻ സം​വി​ധാ​ന​ത്തി​ന്റെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​വ റ​ഷ്യ യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ‘ഗെ​റാ​ൻ’ വി​ഭാ​ഗ​ത്തി​ലു​ള്ള ഡ്രോ​ണി​ന്റേ​തി​ന് സ​മാ​ന​മാ​ണെ​ന്ന് മൊ​ൾ​ഡോ​വ പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Russian drones violated airspace; Zelenskyy narrowly escaped
Next Story