യുക്രെയ്നിൽ റഷ്യൻ ആക്രമണം; 15 മരണം
text_fieldsറഷ്യൻ ആക്രമണത്തിൽ തകർന്ന പാർപ്പിട സമുച്ചയം
കിയവ്: യുക്രെയ്നുനേരെയുണ്ടായ റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 116 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക അധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാത്രി തലസ്ഥാനമായ കിയവിനുനേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 99 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമ്പത് നിലകളുള്ള പാർപ്പിട സമുച്ചയം തകർന്നു.
സമീപ മാസങ്ങളിൽ യുക്രെയ്ൻ തലസ്ഥാനത്ത് നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നാണ് ഇത്. തെക്കൻ തുറമുഖ നഗരമായ ഒഡെസയിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളെ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അപലപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

