Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിയവിലെ ചരിത്രപ്രസിദ്ധമായ സയൻസ് അക്കാദമി കെട്ടിടത്തിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; രണ്ട് മരണം

text_fields
bookmark_border
Science Academy building
cancel
camera_alt

സയൻസ് അക്കാദമി കെട്ടിടം

കിയവ്: സെപ്റ്റംബർ 28 കിയവ് നഗര മധ്യത്തിലുള്ള യുക്രെയ്ൻ അക്കാദമി ഓഫ് സയൻസസിന്റെ ആസ്ഥാന മന്ദിരത്തിന് നേരെ റഷ്യ ഡ്രോൺ ആക്രമണം നടത്തി. പത്തൊൻപതാം നൂറ്റാണ്ടിൽ പണിത ചരിത്രപ്രസിദ്ധമായ കെട്ടിടമാണിത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും തീപടർന്ന കെട്ടിടത്തിൽ നിന്ന് പലരും ഗോവണി വഴി രക്ഷപ്പെടുകയും ചെയ്തു.

1918ൽ പ്രശസ്ത ശാസ്ത്രജ്ഞനായ വോളോഡിമിർ വെർനാഡ്‌സ്‌കിയാണ് നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രെസിഡിയം സ്ഥാപിച്ചത്. വോളോഡിമിർസ്‌ക സ്ട്രീറ്റിലെ ഈ കെട്ടിടം 1850കളിൽ ആർക്കിടെക്ട് ഒലെക്‌സാണ്ടർ ബെറെറ്റി ക്ലാസിക്കൽ ശൈലിയിൽ രൂപകൽപ്പന ചെയ്തതാണ്. സമീപത്തെ സെന്റ് വോളോഡിമിർ കത്തീഡ്രലിന്റെ സഹ-രൂപകൽപ്പനയും അദ്ദേഹമാണ് നിർവഹിച്ചത്. യുക്രെയ്നിലെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും സർക്കാരിന് ഉപദേശം നൽകുകയും ചെയ്യുന്ന സ്ഥാപനമാണിത്.

കെട്ടിടത്തിന് നേരിട്ട് ആക്രമണമുണ്ടാകുന്നതിന്റെയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുക്രെയ്നിലെ സാംസ്കാരിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെ ഇത് ശരിവെക്കുന്നതാണ്. സെപ്റ്റംബർ 23 വരെയുള്ള കണക്ക് പ്രകാരം യുക്രെയ്നിൽ 560 സാംസ്കാരിക കേന്ദ്രങ്ങൾക്ക് നാശനഷ്ടമുണ്ടായതായി യുനെസ്കോ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിൽ 164 മതകേന്ദ്രങ്ങൾ, 283 ചരിത്ര-കലാ പ്രാധാന്യമുള്ള കെട്ടിടങ്ങൾ, 43 മ്യൂസിയങ്ങൾ, 33 സ്മാരകങ്ങൾ, 24 ലൈബ്രറികൾ, എട്ട് പുരാവസ്തു കേന്ദ്രങ്ങൾ, അഞ്ച് ആർക്കൈവുകൾ എന്നിവ ഉൾപ്പെടുന്നു. ജൂണിൽ നടന്ന റഷ്യൻ ആക്രമണത്തിൽ യുനെസ്കോ ലോക പൈതൃക കേന്ദ്രമായ കീവ് പെചെർസ്‌ക് ലാവ്‌റക്കും അടുത്തുള്ള മിസ്റ്റെറ്റ്സ്കി ആഴ്സണൽ സാംസ്കാരിക-കലാ-മ്യൂസിയം സമുച്ചയത്തിനും കേടുപാടുകൾ സംഭവിച്ചിരുന്നു. ആഗസ്റ്റിൽ ഖെർസൺ മേഖലയിലെ 18-ാം നൂറ്റാണ്ടിലെ ഒരു പഴയ തടി കോസാക്ക് പള്ളി റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തകർന്നിരുന്നു.

റഷ്യൻ ആക്രമണത്തിൽ അച്ചടിശാലകൾക്കും പ്രസിദ്ധീകരണ സ്ഥാപനങ്ങൾക്കും പുസ്തകശാലകൾക്കും നേരെയുണ്ടായ ആക്രമണത്തിൽ 1.3 കോടിയിലധികം പുതിയ യുക്രൈനിയൻ പുസ്തകങ്ങൾ നശിച്ചുവെന്നാണ് കഴിഞ്ഞ ആഴ്ച യുക്രെയ്ൻ സാംസ്കാരിക മന്ത്രി ടെറ്റിയാന ബെറെഷ്‌ന ഫേസ്ബുക്കിൽ കുറിച്ചത്. അക്കാദമി ഓഫ് സയൻസസിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ എക്‌സിൽ പ്രതികരിച്ചു. ആക്രമണം നടത്തിയ രാജ്യത്തെ യുനെസ്‌കോയിൽ നിന്ന് വോട്ടവകാശവും മറ്റെല്ലാ അധികാരങ്ങളും എടുത്തുകളയണമെന്ന് യുക്രെയ്ൻ ആവശ്യപ്പെട്ടു.

മെയ് മാസത്തിൽ ഒറ്റ രാത്രികൊണ്ട് നാഷണൽ ആർട്ട് മ്യൂസിയം, ചെർണോബിൽ മ്യൂസിയം, ഫിൽഹാർമോണിക് എന്നിവ ആക്രമിക്കപ്പെട്ടു. വസന്തകാലമായപ്പോഴേക്കും 1700ലധികം പൈതൃക കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും 500ലധികം സാംസ്കാരിക സ്ഥാപനങ്ങൾ പൂർണമായും നശിച്ചതായും സാംസ്കാരിക മന്ത്രാലയം രേഖപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Russian drone attack on historic Science Academy building in Kiev
Next Story