Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യൻ ആക്രമണം; യുക്രെയിനിലെ കെർസണിൽ രണ്ട് മരണം

text_fields
bookmark_border
റഷ്യൻ ആക്രമണം; യുക്രെയിനിലെ കെർസണിൽ രണ്ട് മരണം
cancel

കിയവ്: റഷ്യൻ ആക്രമണത്തിൽ യുക്രെയിനിലെ കെർസണിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മുതൽ വൻ മിസൈൽ ആക്രമണമാണ് നടന്നത്. റഷ്യൻ സൈന്യം കെർസണിലെ റെസിഡൻഷ്യൽ ക്വാർട്ടേഴ്സിന് നേരെ നടത്തിയ ഷെല്ലാക്രമണത്തിൽ 29 ഉം 41 ഉം വയസുള്ള രണ്ട് പേർ മരിച്ചതായി റീജിയണൽ ഗവർണർ ഒലെക്‌സാണ്ടർ പ്രോകുഡിൻ പറഞ്ഞു.

61 കാരിയായ സ്ത്രീ ഉൾപ്പെടെ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരും അതീവ ഗുരുതരാവസ്ഥയിലാണെന്ന് പ്രോകുഡിൻ കൂട്ടിച്ചേർത്തു.മിസൈലുകളിൽ നിന്ന് വീണ അവശിഷ്ടങ്ങളിൽപ്പെട്ട് ഏഴ് പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേർ നഗരത്തിലെ ആശുപത്രികളിലാണ്. നാല് പേർ സംഭവസ്ഥലത്ത് തന്നെ ചികിത്സയിലാണ്. ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഒരു സർവീസ് സ്റ്റേഷനിലും ഒരു വൊക്കേഷണൽ ടെക്‌നിക്കൽ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും അവശിഷ്ടങ്ങൾ വീണുവെന്നും രക്ഷാപ്രവർത്തകർ ഇപ്പോഴും സംഭവസ്ഥലത്ത് പ്രവർത്തിക്കുന്നുണ്ടെന്നും പ്രോകുഡിൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Russian attack; Two dead in Kherson, Ukraine
Next Story