Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലെ​വി​വി​ൽ റ​ഷ്യ​ൻ...

ലെ​വി​വി​ൽ റ​ഷ്യ​ൻ ആ​​ക്ര​മ​ണം; നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
Russian attack
cancel

ലെ​വി​വ്: യു​ക്രെ​യ്ൻ ന​ഗ​ര​മാ​യ ലെ​വി​വി​ലെ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ൽ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. 34 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. യു​ദ്ധം തു​ട​ങ്ങി​യ​തി​നു​ശേ​ഷം ലെ​വി​വി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ആ​​ക്ര​മ​ണ​മാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ര​ണ്ടു​പേ​ർ 21ഉം 95​ഉം വ​യ​സ്സു​ള്ള സ്ത്രീ​ക​ളാ​ണ്. മി​സൈ​ലാ​ക്ര​മ​ണ​ത്തി​ൽ 30ലേ​റെ വീ​ടു​ക​ൾ ത​ക​ർ​ന്ന​താ​യി ലെ​വി​വ് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട ത​ല​വ​ൻ മാ​ക്സിം കൊ​സി​റ്റ്സ്കി പ​റ​ഞ്ഞു.

പാ​ർ​പ്പി​ട​കേ​ന്ദ്ര​ത്തി​ന്റെ മേ​ൽ​ക്കൂ​ര​യും മു​ക​ളി​ലെ ര​ണ്ടു നി​ല​ക​ളും മി​സൈ​ലാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. ത​ന്റെ അ​പ്പാ​ർ​ട്മെ​ന്റി​ൽ റോ​ക്ക​റ്റ് പ​തി​ച്ചാ​ണ് 21കാ​രി കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട 95 വ​യ​സ്സു​കാ​രി ര​ണ്ടാം ലോ​ക​യു​ദ്ധ​​ത്തെ അ​തി​ജീ​വി​ച്ചെ​ങ്കി​ലും റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ അ​തി​ജീ​വി​ക്കാ​നാ​യി​ല്ലെ​ന്ന് കൊ​സി​റ്റ്സ്കി പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ സ​മീ​പ​ത്തെ 60 അ​പ്പാ​ർ​ട്മെ​ന്റു​ക​ൾ​ക്കും 50 കാ​റു​ക​ൾ​ക്കും കേ​ടു​പ​റ്റി​യ​താ​യി ലി​വി​വ് മേ​യ​ർ ആ​ൻ​​ഡ്രി​യെ സ​ദോ​വി പ​റ​ഞ്ഞു.

ര​ണ്ടു ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം മേ​യ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. യു​ക്രെ​യ്ൻ പോ​ള​ണ്ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള ലി​വി​വ്, യു​ദ്ധം ന​ട​ക്കു​ന്ന കി​ഴ​ക്ക്-​തെ​ക്ക് മേ​ഖ​ല​യി​ൽ​നി​ന്ന് 500 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ്ര​ദേ​ശ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russian attackLevi
News Summary - Russian attack on Levi; Four people were killed.
Next Story