യുക്രെയ്നിൽ റഷ്യൻ ആക്രമണം; ഒരു മരണം
text_fieldsകിയവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തെക്കൻ യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡെസയെയും വടക്കുകിഴക്കൻ നഗരമായ ഖാർക്കിവിനെയും ലക്ഷ്യമിട്ട് രാത്രിയിൽ നടത്തിയ ആക്രമണത്തിൽ വ്യാപക നാശം സംഭവിച്ചു. പെൺകുട്ടികൾ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു.
ഒഡെസയിൽ ഡ്രോൺ ആക്രമണം മൂലമുണ്ടായ തീപിടിത്തത്തിൽ നാല് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിന് തീപിടിച്ചു. ഇവിടെ മൂന്ന് രക്ഷാപ്രവർത്തകർക്ക് പരിക്കേറ്റു. 23 നിലകളുള്ള മറ്റൊരു കെട്ടിടത്തിന്റെ മുകൾ നിലകളിൽ തീ പടർന്നതിനാൽ 600 ഓളം താമസക്കാരെ ഒഴിപ്പിച്ചു. ഖാർക്കിവിൽ എട്ട് ഡ്രോണുകൾ ജനവാസ മേഖലയിൽ പതിച്ചു. ഇവിടെ രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. റഷ്യ ഒറ്റ രാത്രികൊണ്ട് 80 ഷാഹെദ്, ഡെക്കോയ് ഡ്രോണുകൾ വിക്ഷേപിച്ചതായും അവയിൽ 70 എണ്ണം പ്രതിരോധിച്ചതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. അതേസമയം, യുക്രെയ്നും റഷ്യയും തമ്മിലെ അടുത്ത ഘട്ട സമാധാന ചർച്ചകൾക്കുള്ള തീയതി അടുത്തയാഴ്ച തീരുമാനിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

