യുക്രെയ്നിൽ റഷ്യന്‍ ആക്രമണം; നാല് മരണം
text_fieldsകിയവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ നാലുപേർ മരിച്ചു. ശനിയാഴ്ച അർധരാത്രി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം. 16 പേർക്ക് പരിക്കേറ്റു.
യുക്രെയ്ന് പ്രസിഡന്റ് വ്ലാദിമർ സെലന്‍സ്കി യൂറോപ്യന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയായിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. റഷ്യ തൊടുത്ത ഒമ്പത് മിസൈലുകളിൽ നാലെണ്ണവും 62 ഡ്രോണുകളിൽ 50 എണ്ണവും തകർത്തയതായി യുക്രെയ്ന് വ്യോമസേന അറിയിച്ചു.
അതേസമയം 121 യുക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. റഷ്യന്‍ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ യുക്രെയ്നിന് നൽകണമെന്ന് പ്രസിഡന്റ് വ്ലാദിമർ സെലന്‍സ്കി ആവശ്യപ്പെട്ടു.
അമേരിക്കയും യൂറോപ്പും ജി സെവന് രാജ്യങ്ങളും ഇത് പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

