Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യൻ...

റഷ്യൻ ആക്രമണം;യുക്രെയ്നിൽ നാലു മരണം

text_fields
bookmark_border
റഷ്യൻ ആക്രമണം;യുക്രെയ്നിൽ നാലു മരണം
cancel

കിയവ്: യുക്രെയ്‌നിലെ ഡിനിപ്രോ നഗരത്തിൽ നടന്ന റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ കുറഞ്ഞത് നാലുപേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാത്രിയിലെ ആക്രമണത്തിൽ തകർന്ന ഒരു വീടിന്റെ അവശിഷ്ടങ്ങളിൽനിന്ന് നാലു മൃതദേഹങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യ ഡിനിപ്രോയിലും മറ്റു നഗരങ്ങളിലും രാത്രി മുഴുവൻ ആക്രമണം നടത്തിയതായും ഇത് തീപിടിത്തത്തിനും നിരവധി അപ്പാർട്മെന്റ് കെട്ടിടങ്ങൾ, ബിസിനസ് സൗകര്യങ്ങൾ എന്നിവയുടെ നാശത്തിനും വഴിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയിൽ, ബെൽഗൊറോഡിൽ ഡ്രോൺ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു പുരുഷന് പരിക്കേൽക്കുകയും ചെയ്തുവെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. അതിർത്തിക്കടുത്തുള്ള തെക്കുകിഴക്കൻ നഗരമായ ഗലാറ്റിയിലെ റെസിഡൻഷ്യൽ ഏരിയയിൽ ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റുമേനിയയുടെ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaAttacksukraine
News Summary - Russian attack; four dead in Ukraine
Next Story