Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു
text_fieldsbookmark_border
കിയവ്: യുക്രെയ്നിൽ വൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി റഷ്യ. വ്യാഴാഴ്ച രാത്രിമുതൽ വെള്ളിയാഴ്ച പുലർച്ചെവരെ നീണ്ട ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യൻ അധീനതയിലുള്ള ക്രീമിയയെ റഷ്യൻ വൻകരയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിന് നേരെയുണ്ടായ യുക്രെയ്ൻ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് റഷ്യയുടെ വ്യാപക ആക്രമണം.
400ലധികം ഡ്രോണുകളും 110ലേറെ മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു. തലസ്ഥാനമായ കിയവിൽ മാത്രം ആറുപേർ കൊല്ലപ്പെട്ടു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ ആക്രമണം.
Next Story

