Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൈനിക പിൻമാറ്റം...

സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള യു.എൻ പ്രമേയം വീറ്റോ ചെയ്ത്​ റഷ്യ; ഇന്ത്യയും ചൈനയും വിട്ടുനിന്നു

text_fields
bookmark_border
UN Security council
cancel

യുനൈറ്റഡ്​ നേഷൻസ്​: യുക്രെയ്​നിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. യുക്രെയ്​ൻ അധിനിവേശത്തെ ശക്തമായി അപലപിച്ച് അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ അമേരിക്കയടക്കം 11 രാഷ്ട്രങ്ങൾ പിന്തുണച്ചു. അതേസമയം ഇന്ത്യ, ചൈന, യു.എ.ഇ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന്​ വിട്ടുനിന്നു.

അമേരിക്കയും അൽബേനിയയും ചേർന്നാണ് പ്രമേയം തയാറാക്കി സഭയിൽ അവതരിപ്പിച്ചത്. പോളണ്ട്​, ഇറ്റലി, ജർമനി, എസ്​റ്റോണിയ, ലക്സംബർഗ്​, ന്യൂസിലൻഡ്​ എന്നീ രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചവരിൽ ഉൾപെടുന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസാക്കാനായില്ല. ഇതോടെ പ്രമേയം ഇനി പൊതുസഭയിൽ കൊണ്ടുവരുമെന്ന്​ അമേരിക്ക അറിയിച്ചു.

'നിങ്ങൾക്ക് ഈ പ്രമേയത്തെ വീറ്റോ ചെയ്യാനാകും. എന്നാൽ, ഞങ്ങളുടെ ശബ്ദത്തെ വീറ്റോ ചെയ്യാനാകില്ല. സത്യത്തെ നിങ്ങൾക്ക് വീറ്റോ ചെയ്യാനാകില്ല. നമ്മുടെ തത്വങ്ങളെയും യുക്രെയ്​ൻ ജനതയെയുമൊന്നും നിങ്ങൾക്ക് വീറ്റോ ചെയ്യാനാകില്ല..'- അമേരിക്കയുടെ യു.എൻ അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.

ചേരി-ചേരാ നയം സ്വീകരിച്ച ഇന്ത്യ ചർച്ചയിലൂടെ യുക്രെയ്​ൻ-റഷ്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യു.എന്നിൽ ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചയിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാകണമെന്നും ഇന്ത്യൻ പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു. റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അബദ്ധങ്ങൾ ചെയ്യാൻ നിൽക്കരുതെന്നും ബ്രിട്ടീഷ് അംബാസഡർ ബർബറ വുഡ്‌വാർഡ് പറഞ്ഞു. റഷ്യയുടെ യുക്രെയ്​ൻ അധിനിവേശത്തിന് ഒരു പിന്തുണയുമില്ലെന്നും ബർബറ കൂട്ടിച്ചേർത്തു.

അതേസമയം യു.​എ​സ് അ​ട​ക്കം ലോ​ക​രാ​ജ്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത സാ​മ്പ​ത്തി​ക ഉ​പ​രോ​ധ ന​ട​പ​ടി​ക​ൾ റ​ഷ്യ​യെ ഉ​ല​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ അഭിപ്രായപ്പെട്ടു. ഉ​ട​ൻ അ​ല്ലെ​ങ്കി​ലും ദീ​ർ​ഘ​കാ​ല​യ​ള​വി​ൽ റ​ഷ്യ​ക്ക് ഇ​ത് വ​ൻ തി​രി​ച്ച​ടി​യാ​കു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. 1979ൽ ​റ​ഷ്യ അ​ഫ്ഗാ​നി​സ്താ​നി​ൽ അ​ധി​നി​വേ​ശം ന​ട​ത്തി​യ​പ്പോ​ൾ യു.​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം ഏ​റെ​നാ​ൾ റ​ഷ്യ​യെ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യി​ലാ​ക്കി​യി​രു​ന്നു.

2014ൽ ​റ​ഷ്യ ക്രീ​മി​യ പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ ന​ട​പ്പാ​ക്കി​യ ഉ​പ​രോ​ധം ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന് അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ത​ങ്ങ​ളു​ടെ വ​രു​തി​യി​ൽ നി​ൽ​ക്കാ​ത്ത രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ഉ​പ​രോ​ധം യു.​എ​സി​ന്റെ പ്ര​ധാ​ന ആ​യു​ധ​മാ​ണ്. ഇ​റാ​ൻ, ലി​ബി​യ, കൊ​ളം​ബി​യ, വെ​നി​സ്വേ​ല തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ നേ​ര​ത്തേ യു.​എ​സ് ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. യു.​എ​സി​ന്റെ എ​തി​ർ​പ​ക്ഷ​ത്തു നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ ഉ​പ​രോ​ധ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഒ​രു ഘ​ട്ട​ത്തി​ൽ ഡോ​ള​റി​ന്റെ ആ​ധി​പ​ത്യ​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vetoun security councilRussia Ukraine War
News Summary - Russia Vetoes UN Security Council resolution On Ukraine; India and China Abstains
Next Story