റഷ്യ-യുക്രെയ്ൻ യുദ്ധം: ബെർലിനിൽ സമാധാന ചർച്ച
text_fieldsബെർലിൻ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്കായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്നറും ഞായറാഴ്ച രാവിലെ ബെർലിനിൽ എത്തി.
വരുംദിവസങ്ങളിൽ യുക്രെയ്ൻ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ വിഷയത്തിൽ ചർച്ചകൾ നടത്തുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ യു.എസ് മാസങ്ങളായി ശ്രമിച്ചുവരുകയാണ്.
അതേസമയം, ഞായറാഴ്ച 235 യുക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ വ്യോമസേന അറിയിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും വീട് കത്തിനശിക്കുകയും ചെയ്തു. റഷ്യയുടെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്കു നേരെയും ആക്രമണമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

