Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയാണ്...

ചൈനയാണ് സന്തോഷിക്കുന്നത്, അടുത്ത ആക്രണം തായ്‍വാന് നേരെയെന്ന് ട്രംപ്

text_fields
bookmark_border
ചൈനയാണ് സന്തോഷിക്കുന്നത്, അടുത്ത ആക്രണം തായ്‍വാന് നേരെയെന്ന് ട്രംപ്
cancel

വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ- യു​ക്രെ​യ്ൻ അധിനിവേശത്തിനിടെ, സന്തോഷിക്കുന്ന രാജ്യം ചൈനയാണെന്ന് അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. ആക്രമണ സാധ്യതയിൽ കഴിയുന്ന അടുത്ത രാജ്യം താ​യ്‌​വാ​ൻ ആ​യി​രി​ക്കു​മെ​ന്നും ചൈ​ന താ​യ്‌​വാ​നെ ല​ക്ഷ്യം വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഫോ​ക്സ് ബി​സി​ന​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ട്രം​പ് പറഞ്ഞു.

എന്തുമാത്രം വിഡ്ഢിത്തങ്ങളാണ് യു.എസ് ചെയ്യുന്നതെന്ന് ചൈന നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഷി ജിൻ പിങ് വളരെ ബുദ്ധിയുള്ള മനുഷ്യനാണ്. അഫ്ഗാനിസ്താനിൽ എന്താണ് സംഭവിച്ചതെന്നും അമേരിക്ക എങ്ങനെയാണ് അവിടം വിട്ടുപോയതെന്നും ഷി ജിൻ പിങ് കാണുന്നുണ്ട്. അമേരിക്കൻ പൗരന്മാർ ഇപ്പോഴും അവിടെനിന്ന് രക്ഷപ്പെടാൻ പാടുപെട്ടുകൊണ്ടിരിക്കുകയാണ്. താൻ ആഗ്രഹിക്കുന്നത് ചെയ്യാൻ ഏറ്റവും പറ്റിയ അവസരമാണിതെന്നും ഷി ജിൻ പിങ്ങിന് ഉറപ്പുണ്ട്.- ട്രംപ് പറഞ്ഞു.

അഫ്ഗാനിസ്താനെക്കാൾ മെച്ചപ്പെട്ട രീതിയിൽ യുക്രെയ്ൻ പിടിച്ചുനിൽക്കുന്നു. നമ്മളെല്ലാവരും വിചാരിച്ചതിനേക്കാൾ ശക്തമായാണ് യുക്രെയ്ൻ തിരിച്ചടിക്കുന്നത്. ഒരുപാട് പേർ മരിക്കുകയാണ്. നാമിത് അനുവദിക്കുന്നു. ഞാൻ പ്രസിഡന്‍റായിരുന്നെങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നു. പുടിൻ എന്നോട് ഇത് ചെയ്യില്ലായിരുന്നു- ട്രംപ് പറഞ്ഞു.

നേരത്തേ, പുടിനെ പ്രശംസിച്ച് സംസാരിച്ച ട്രംപ് ഈയിടെയായി പുടിനെ അഭിനന്ദിക്കുന്നതിൽ നിന്നും വിമർശിക്കുന്നതിൽ നിന്നും ഇപ്പോൾ വിട്ടുനിൽക്കുകയാണ്. മറ്റൊരു അഭിമുഖത്തിൽ യുക്രെയ്ൻ പ്രസിഡന്‍റ് വ്ലദിമിർ സെലൻസ്കി പ്രകടിപ്പിക്കുന്ന ധൈര്യത്തെ താൻ അഭിനന്ദിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു.

Show Full Article
TAGS:Russia Ukraine Donald Trump Taiwan 
News Summary - Russia-Ukraine: Trump says 'Taiwan is next'
Next Story