റഷ്യ, യുക്രെയ്ൻ യുദ്ധത്തിന് അവസാനമോ? നവംബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ത്രികക്ഷി ചർച്ചയെന്ന് സെലന്‍സ്കി
text_fieldsവ്ലാദിമർ സെലന്‍സ്കി, ഡോണൾഡ് ട്രംപ്
ചർച്ചയെപ്പറ്റി റഷ്യയും മുമ്പ് സൂചിപ്പിച്ചിരുന്നു. യു.എ.ഇയിൽ കൂടിക്കാഴ്ച ഉണ്ടായേക്കുമെന്നാണ് അറിയിച്ചിരുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് ആണ് നേരത്തേ ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്നെയും റഷ്യയെയും വീണ്ടും ചർച്ചാമേശയിലെത്തിക്കാൻ ട്രംപ് ഭരണകൂടം നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണിത്.
അതേസമയം ഇരു രാജ്യങ്ങളുടെയും അധീനതയിൽ വരുന്ന പ്രദേശങ്ങളുടെ നിയന്ത്രണം സംബന്ധിച്ച തർക്കങ്ങൾ ഉന്നത നേതൃതലത്തിൽത്തന്നെ ചർച്ച ചെയ്യണമെന്നാണ് സെലൻസ്കിയുടെ നിലപാട്. മറ്റ് വിഷയങ്ങൾ സാങ്കേതിക ചർച്ചാ സംഘങ്ങൾക്ക് കൈകാര്യം ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കുക, സമാധാനത്തിലേക്കുള്ള വഴി തുറക്കുക, വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുക എന്നിവയാണ് യുക്രെയ്നിന്റെ പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ, യുദ്ധാനന്തര സുരക്ഷാ ക്രമീകരണങ്ങൾ, റഷ്യയുടെ അധീനതയിലുള്ള യുക്രെയ്ൻ പ്രദേശങ്ങൾ, യുക്രെയ്നിന്റെ സൈനിക ശേഷി തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങൾക്കും വ്യത്യസ്ത നിലപാടുകളാണുള്ളത്.
അതേസമയം യുക്രെയ്നിന്റെ സൈനിക ശേഷിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും യുദ്ധാനന്തരം രാജ്യം നിർബന്ധിതമായി നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതും നവംബറിലെ ചർച്ചകളിൽ അംഗീകരിക്കില്ലെന്ന് സെലൻസ്കി വ്യക്തമാക്കിയിട്ടുണ്ട്.

