റഷ്യക്കു ഷോക്ക്; ഖാർകിവിൽ യുക്രെയ്ൻ മുന്നേറ്റം
text_fieldsകിയവ്: മാസങ്ങളായി തുടരുന്ന തിരിച്ചടികളിലും തളരാതെ പിടിച്ചുനിൽക്കുന്ന യുക്രെയ്ന് ഇരട്ടി കരുത്തായി ഖാർകിവിലെ വൻ മുന്നേറ്റം. ഏറെയായി റഷ്യൻ മേൽക്കോയ്മയുള്ള ഖാർകിവിൽ കഴിഞ്ഞ ദിവസം യുക്രെയ്ൻ സേന നടത്തിയ മിന്നൽ നീക്കം തിരിച്ചടിയായെന്ന് റഷ്യ സമ്മതിച്ചു.
1,000 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യയിൽനിന്ന് മോചിപ്പിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. ബലാകിലിയ പ്രദേശമാണ് പിടിച്ചത്.
ഖാർകിവിലെ റഷ്യൻ സേനക്ക് ആയുധവും അധിക സേനയെയും എത്തിക്കുന്ന പ്രധാന റെയിൽവേ സ്റ്റേഷനും യുക്രെയ്ൻ തിരിച്ചുപിടിക്കുമെന്ന സൂചനയുണ്ട്. ഖാർകിവ് നിലനിർത്താൻ റഷ്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചുവരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

