Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right20 രാജ്യങ്ങൾ 100 കോടി...

20 രാജ്യങ്ങൾ 100 കോടി ഡോസ് കോവിഡ് വാക്സിൻ മുൻകൂട്ടി ഓർഡർ ചെയ്തെന്ന് റഷ്യ

text_fields
bookmark_border
20 രാജ്യങ്ങൾ 100 കോടി ഡോസ് കോവിഡ് വാക്സിൻ മുൻകൂട്ടി ഓർഡർ ചെയ്തെന്ന് റഷ്യ
cancel

മോസ്കോ: 100 കോടി ഡോസ് കോവിഡ് വാക്സിൻ 20 രാജ്യങ്ങൾ മുൻകൂട്ടി ഓർഡർ ചെയ്തതായി റഷ്യ. സ്പുട്നിക് വി എന്ന് പേരിട്ട ലോകത്തെ ആദ്യ കോവിഡ് വാക്സിന് ചൊവ്വാഴ്ചയാണ് റഷ്യ അനുമതി നൽകിയത്. സോവിയറ്റ് യൂനിയന്‍റെ സാറ്റലൈറ്റ് സ്പുട്നികിന്‍റെ പേരാണ് വാക്സിന് നൽകിയിരിക്കുന്നത്.

കോവിഡ് വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണം ബുധനാഴ്ച തുടങ്ങുമെന്നും വ്യാവസായിക ഉൽപ്പാദനം സെപ്റ്റംബറിലാകുമെന്നും വാക്സിൻ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ തലവൻ കിറിൽ ദിമിത്രിയേവ് പറഞ്ഞു.

വിദേശത്ത് നിന്ന് ഏറെ ആവശ്യം വാക്സിന് വന്നുകഴിഞ്ഞു. 20 രാജ്യങ്ങളിൽ നിന്ന് 100 കോടിയിലേറെ ഡോസിന് മുൻകൂട്ടി ഓർഡർ ലഭിച്ചു. വിദേശ പങ്കാളികളുമായി ചേർന്ന് അഞ്ച് രാജ്യങ്ങളിൽ 50 കോടി ഡോസ് വാക്സിൻ നിർമിക്കാൻ റഷ്യ തയാറാണെന്നും ദിമിത്രിയേവ് അറിയിച്ചു.

അതേസമയം, റഷ്യയുടെ നേട്ടത്തെ വിലകുറച്ചു കാട്ടാനും അപകീർത്തിപ്പെടുത്താനും ആസൂത്രിതമായ ശ്രമം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു.

Show Full Article
TAGS:Covid Vaccine russian vaccine sputnik V 
Next Story