Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യ അയഞ്ഞു;...

റഷ്യ അയഞ്ഞു; യുക്രെയ്നിൽനിന്ന് ധാന്യക്കപ്പലുകൾ പോയിത്തുടങ്ങി

text_fields
bookmark_border
റഷ്യ അയഞ്ഞു; യുക്രെയ്നിൽനിന്ന് ധാന്യക്കപ്പലുകൾ പോയിത്തുടങ്ങി
cancel
camera_alt

പ്രതീകാത്മക ചിത്രം

കിയവ്: ച​ര​ക്കു​നീ​ക്ക​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന ക​രാ​റി​ലേക്ക് റ​ഷ്യ തിരിച്ചെത്തിയതോടെ യുക്രെയ്നിൽനിന്ന് കരിങ്കടൽ വഴി ധാന്യ കയറ്റുമതി വീണ്ടും സജീവമായി. ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള മ​റ​യാ​യി ക​രാ​ർ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് ഉറപ്പുവാങ്ങിയാണ് ധാ​ന്യ വി​ത​ര​ണ ക​രാ​റി​ൽ റഷ്യ വീണ്ടും ചേർന്നത്. തുർക്കിയാണ് മധ്യസ്ഥത വഹിച്ചത്. കഴിഞ്ഞ ദിവസം ആറ് കപ്പലുകൾ യുക്രെയ്ൻ തുറമുഖത്തുനിന്ന് പുറപ്പെട്ടു. ച​ര​ക്കു​നീ​ക്ക​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന ക​രാ​റി​ൽ​നി​ന്ന് റ​ഷ്യ പി​ൻ​വാ​ങ്ങി​യ​തോ​ടെ​ യു​ക്രെ​യ്ൻ സ​മു​ദ്രം വ​ഴി​യു​ള്ള ധാ​ന്യ ക​യ​റ്റു​മ​തി നി​ർ​ത്തി​വെ​ച്ചിരുന്നു.

ക്രീ​മി​യ​യി​ൽ ത​ങ്ങ​ളു​ടെ ക​പ്പ​ലു​ക​ൾ​ക്കു​നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാണ് റഷ്യ കരാറിൽനിന്ന് പിൻവാങ്ങിയത്. സോ​മാ​ലി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യു.​എ​ന്നി​ന്റെ ഭ​ക്ഷ്യ​വി​ത​ര​ണം ഇതോടെ താ​ളം തെ​റ്റി​യി​രു​ന്നു. നേരത്തെ, ആ​ഗോ​ള ഭ​ക്ഷ്യ​പ്ര​തി​സ​ന്ധി ല​ഘൂ​ക​രിക്കാനായി​ യു.​എ​ന്നി​​ന്റെ​യും തു​ർ​ക്കി​യു​ടെ​യും മ​ധ്യ​സ്ഥ​ത​യി​ൽ റ​ഷ്യ​യും യു​ക്രെ​യ്നും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച ക​രാ​റി​ന്റെ ബ​ല​ത്തി​ലാ​ണ് യുദ്ധത്തിനിടയിലും യുക്രെയ്നിൽനിന്നുള്ള ധാ​ന്യ ക​യ​റ്റു​മ​തി സു​ഗ​മ​മാ​യി ന​ട​ന്നി​രു​ന്ന​ത്. ലോ​ക​ത്തി​ലെ വ​ലി​യ ധാ​ന്യ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള ക​യ​റ്റു​മ​തി​ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത് ആ​ഗോ​ള​ത​ല​ത്തി​ൽ ഭ​ക്ഷ്യ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കാ​നും വി​ല​ക്ക​യ​റ്റ​ത്തി​നും കാ​ര​ണ​മാ​കും. ധാന്യനീ​ക്കം റ​ഷ്യ ത​ട​ഞ്ഞതിനാൽ ക​ട​ലി​ലു​ള്ള 176 ക​പ്പ​ലു​കൾ ഒന്നൊന്നായി അടുത്ത ദിവസങ്ങളിൽ വിവിധ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് തിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaUkraineUkraine portsgrain ships
News Summary - Russia rejoins grain deal; Six grain ships leave Ukraine ports
Next Story