Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഓക്​സിജനും റെംഡെസിവിർ...

ഓക്​സിജനും റെംഡെസിവിർ മരുന്നും ഇന്ത്യക്ക്​ നൽകുമെന്ന്​ റഷ്യ

text_fields
bookmark_border
ഓക്​സിജനും റെംഡെസിവിർ മരുന്നും ഇന്ത്യക്ക്​ നൽകുമെന്ന്​ റഷ്യ
cancel

മോസ്​കോ: ഓക്​സിജൻ സിലിണ്ടറുകളും റെംഡെസിവിർ മരുന്നും ഇന്ത്യക്ക്​ നൽകുമെന്ന്​ അറിയിച്ച്​ റഷ്യ. അടുത്ത 15 ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കുമെന്നും റഷ്യ അറിയിച്ചു. ഇന്ത്യയിൽ കോവിഡ്​ പ്രതിസന്ധിയുടെ പശ്​ചാത്തലത്തിൽ ഏറ്റവും കൂടുതൽ ക്ഷാമം അനുഭവപ്പെടുന്നത്​ ഈ രണ്ട്​ ഉൽപന്നങ്ങൾക്കുമാണ്​.

ആഴ്ചയിൽ നാല്​ ലക്ഷം റെംഡെസിവിർ ഇഞ്ചക്ഷനുകളാവും നൽകുക. ഓക്​സിജൻ വിതരണം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്​. ഇ​ക്കണോമിക്​സ്​ ടൈംസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

റെംഡെസിവിർ മരുന്ന്​ കയറ്റുമതി ചെയ്യുന്നത്​ ഇന്ത്യ നിരോധിച്ചിരുന്നു. ഇറക്കുമതി ​ചെയ്യു​േമ്പാൾ അടക്കേണ്ട കസ്റ്റംസ്​ നികുതി ഒഴിവാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oxygen​Covid 19
News Summary - Russia offers oxygen, Remdesivir, shipments likely in 15 days: Report
Next Story