Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരണമുഖമായി യുക്രെയ്ൻ; 305 ദിവസത്തിനിടെ പിടഞ്ഞുമരിച്ചത് 17,831 പേർ
text_fieldsbookmark_border
ജനീവ/കിയവ്: റഷ്യൻ അധിനിവേശത്തിൽ 2022 ഫെബ്രുവരി 24നും ഡിസംബർ 26 നും ഇടയിൽ യുക്രെയ്നിലെ 17,831 പൗരന്മാർ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫിസ് അറിയിച്ചു. 305 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ കണക്കാണിത്. 10,947 പേർക്ക് പരിക്കേറ്റു,
അതിനിടെ, റഷ്യ തെക്കൻ നഗരമായ ഖേഴ്സണിൽ ആക്രമണം കടുപ്പിച്ചു. ഖേഴ്സണിലെ സിവിലിയൻ സൗകര്യങ്ങൾക്ക് നേരെ ചൊവ്വാഴ്ച മുതൽ റഷ്യൻ സൈന്യം 33 റോക്കറ്റുകൾ തൊടുത്തുവിട്ടതായി യുക്രെയ്ൻ സൈന്യം പറഞ്ഞു. ഖേഴ്സണിലെ പ്രസവ ആശുപത്രിയും ആക്രമിക്കപ്പെട്ടതായി യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ഡിസെപ്പർ ബുധനാഴ്ച രാവിലെ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

