Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുക്രെയ്നിൽ റഷ്യക്ക് പുതിയ സൈനിക മേധാവി
text_fieldsbookmark_border
മോസ്കോ: നിരന്തര വീഴ്ചകളിൽ ഉഴറുന്ന റഷ്യൻ സേനക്ക് യുക്രെയ്നിൽ തിരിച്ചുവരവ് സാധ്യമാക്കാൻ പുതിയ മേധാവിയെ നിയമിച്ച് റഷ്യ. ജനറൽ സെർജി സുറോവ്കിനാണ് ചുമതല. ആഴ്ചകൾക്കിടെ യുക്രെയ്നിന്റെ കിഴക്ക്, തെക്ക് മേഖലകളിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നു. നേരത്തെ കൈയടക്കിയ നിരവധി പ്രദേശങ്ങൾ നഷ്ടപ്പെട്ടു. സൈനിക ആൾനാശവും റിപ്പോർട്ട് ചെയ്യപ്പെട്ടു. റഷ്യയോട് കൂട്ടിച്ചേർത്തതായി പ്രഖ്യാപിച്ച പ്രവിശ്യകളിൽ പോലും യുക്രെയ്ൻ സേന നടത്തുന്നത് വലിയ മുന്നേറ്റമാണ്.
സൈബീരിയക്കാരനായ സുറോവികിൻ നേരത്തെ ചെച്നിയ, തജികിസ്താൻ എന്നിവിടങ്ങളിലും അടുത്തിടെ സിറിയയിലും റഷ്യൻ ദൗത്യത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. യുക്രെയ്നിൽ ദക്ഷിണ മേഖലയിലെ സൈനിക നീക്കങ്ങളുടെ ചുമതലയായിരുന്നു ഇതുവരെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

