Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചെക്​- റഷ്യ നയതന്ത്ര പൊട്ടിത്തെറി; 20 ഉദ്യോഗസ്​ഥരെ പുറത്താക്കി റഷ്യ
cancel
Homechevron_rightNewschevron_rightWorldchevron_rightചെക്​- റഷ്യ നയതന്ത്ര...

ചെക്​- റഷ്യ നയതന്ത്ര പൊട്ടിത്തെറി; 20 ഉദ്യോഗസ്​ഥരെ പുറത്താക്കി റഷ്യ

text_fields
bookmark_border

മോസ്​കോ: 2014ൽ​ ചെക്​ ആയുധ ​ഡിപ്പോയിലുണ്ടായ വൻ​ പൊട്ടിത്തെറിക്കു കാരണക്കാരെ 'കണ്ടെത്തി' സ്വീകരിച്ച നടപടിയെ ചൊല്ലി റഷ്യയും ചെക്​ റി​പ്പബ്ലിക്കും തമ്മിൽ നയതന്ത്ര യുദ്ധം. പൊട്ടിത്തെറിക്കു കാരണക്കാർ റഷ്യൻ ചാരന്മാരെന്ന്​ പറഞ്ഞ്​ കഴിഞ്ഞ ദിവസം രാജ്യത്തെ 18 റഷ്യൻ നയതന്ത്ര ഉദ്യോഗസ്​ഥരെ ചെക്​ റിപ്പബ്ലിക്​ പുറത്താക്കിയിരുന്നു. പ്രതികാരമായി റഷ്യയിലെ 20 ചെക്​ ഉദ്യോഗസ്​ഥരെയാണ്​ ഞായറാഴ്ച പുറത്താക്കിയത്​.

റഷ്യൻ പങ്കാളിത്തത്തെ കുറിച്ച്​ നാറ്റോയെയും യ​ൂറോപ്യൻ യൂനിയനെയും അറിയിച്ചതായും വിഷയം തിങ്കളാഴ്ച ചേരുന്ന ഇ.യു യോഗം ചർച്ച ചെയ്യുമെന്നും അധികൃതർ പറഞ്ഞു. ചെക്​ മണ്ണിൽ റഷ്യ നടത്തുന്നത്​ അട്ടിമറി ശ്രമമാണെന്ന്​ യു.എസ്​ വിദേശകാര്യ വകുപ്പ്​ കുറ്റപ്പെടുത്തി. 1989ൽ കിഴക്കൻ യൂറോപിലെ സോവ്യറ്റ്​ സാന്നിധ്യം അവസാനിച്ച ശേഷം ആദ്യമായാണ്​ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഇത്രയേറെ രൂക്ഷമാകുന്നത്​. ​

ആയുധപ്പുരയിലെ സ്​ഫോടനത്തിനു പിന്നിലുണ്ടെന്ന്​ സംശയിക്കുന്ന രണ്ട്​ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. തലസ്​ഥാന നഗരത്തിന്​ 300 കിലോമീറ്റർ അകലെ വെർബെറ്റീസിലാണ്​ സ്​ഫോടനമുണ്ടായത്​. രണ്ടു പേർ സംഭവത്തിൽ കൊല്ലപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaCzech diplomats
News Summary - Russia expels 20 Czech diplomats in retaliatory move
Next Story