യുക്രെയ്നിൽ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
text_fieldsമോസ്കോ: മേയ് 8-10 തീയതികളിൽ യുക്രെയ്നിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് പുടിൻ. റഷ്യ നാസി ജർമ്മനിക്കെതിരായ വിജയദിനം ആഘോഷിക്കുന്ന മേയ് 8-10 തീയതികളിലാണ് യുക്രെയ്നിൽ സമ്പൂർണ വെടിനിർത്തൽ റഷ്യൻ പാർലമെന്‍റ് ക്രെംലിൻ പ്രഖ്യാപിച്ചു. മെയ് 8 ന് അർദ്ധരാത്രിയിൽ വെടിനിർത്തൽ ആരംഭിച്ച് മെയ് 10 വരെ നീണ്ടുനിൽക്കും.
മേയ് 9 ന് വിജയദിനമായി ആചരിക്കുന്നതിനാൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ശത്രുത പൂർണ്ണമായും അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഉത്തരവിട്ടതായി ക്രെംലിൻ അറിയിച്ചു. യുക്രെയിനിലെ സിവിലിയൻ പ്രദേശങ്ങളിൽ റഷ്യ നടത്തിയ തുടർച്ചയായ വ്യോമാക്രമണത്തിനെതിരെ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സാമൂഹ്യ മാധ്യമത്തിൽ വിമർശനം രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷം ട്രംപിന്‍റെ പ്രീതി തിരിച്ചു പിടിക്കാൻ കൂടിയാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപനവുമായി മുന്നോട്ടു വന്നത്.
റഷ്യയുടെ വെടിനിർത്തൽ പ്രഖ്യാപനം ഇതാദ്യമായല്ല. 2025 ഏപ്രിലിൽ പുടിൻ ഏകപക്ഷീയമായ ഈസ്റ്റർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. 30 മണിക്കൂർ നീണ്ടുനിന്നതായിരുന്നു അത്. മുൻകൂട്ടി അറിയിച്ച വെടിനിർത്തലായിരുന്നു മെയ് മാസത്തേത്. ഇത് ദീർഖമേറിയ വെടിനിർത്തലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

