യുക്രെയ്നിന്റെ 120 ഡ്രോണുകൾ വെടിവെച്ചിട്ടു എന്ന അവകാശവാദവുമായി റഷ്യ
text_fieldsമോസ്കോ: 130 റഷ്യൻ ഡ്രോണുകൾ തകർത്തുവെന്ന് യുക്രെയ്ൻ വെളിപ്പടുത്തലിനു പിന്നാലെ ഒറ്റ രാത്രികൊണ്ട് യുക്രെയ്നിന്റെ 126 ഡ്രോണുകൾ തകർത്തുവെന്ന് അവകകാശ വാദവുമായി റഷ്യയും മുന്നോട്ട് വന്നു. വോൾഗോഗ്രാഡിനും വോറോനെജ് പ്രദേശത്തിനും ഇടയി ൽ 64 ഡ്രോണുകൾ വെടിവച്ചു തകർത്തുവെന്നാണ് റഷ്യൻ പ്രതിരോധ സേനയുടെ വെളിപ്പെടുത്തൽ.
2022ൽ ഇരുരാജ്യങ്ങൾക്കമിടയിൽ യുദ്ധം ആരംഭിച്ച ശേഷമുണ്ടാകുന്ന ഏറ്റവും ശക്തമായ ഡ്രോൺ ആക്രമാണമാണ് റഷ്യക്ക് നേരെ യുക്രെയ്നിൽ നിന്നുണ്ടായത്. അതിനിടെ കുർസ്ക് ബോർഡറിൽ യുക്രെയ്നിയൻ സേനയുടെ കൈവശമുണ്ടായിരുന്ന രണ്ടിലധികം ഗ്രാമങ്ങളുടെ നിയന്ത്രണം തങ്ങൾ തിരിച്ചു പിടിച്ചതായി റഷ്യ അറിയിച്ചു.
ഇറാൻ നിർമിത ഷഹേദ് ഡ്രോണുകൾ റഷ്യയുടെ 14 പ്രദേശങ്ങളിൽ ആക്രമണം നടത്തിയെന്ന് യുക്രെയ്ൻ പറഞ്ഞു. കീവിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 14 ആയി ഉയർന്നതായും യുക്രെയ്ൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

