Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാൻ അഭയാർഥികളുടെ...

അഫ്​ഗാൻ അഭയാർഥികളുടെ പ്രശ്​നം പരിഹരിക്കാൻ കൂട്ടായ ഇടപെടലുണ്ടാവണമെന്ന്​ റഷ്യ

text_fields
bookmark_border
അഫ്​ഗാൻ അഭയാർഥികളുടെ പ്രശ്​നം പരിഹരിക്കാൻ കൂട്ടായ ഇടപെടലുണ്ടാവണമെന്ന്​ റഷ്യ
cancel

മോസ്​കോ: അഫ്​ഗാൻ അഭയാർഥികളുടെ പ്രശ്​നം പരിഹരിക്കാൻ കൂട്ടായ പരിശ്രമമുണ്ടാവണമെന്ന്​ റഷ്യ. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്​റോവാണ്​ ഇക്കാര്യം അറിയിച്ചത്​. ഖത്തർ വിദേശകാര്യമന്ത്രി മുഹമ്മദ്​ അൽ താനിയുമായ​ുള്ള കൂടിക്കാഴ്ചക്കൊടുവിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ്​ ലാവ്​റോവിന്‍റെ പ്രഖ്യാപനം.

എത്രയും ​െ​പ​ട്ടെന്ന്​ പ്രശ്​നം പരിഹരിക്കണമെന്ന്​ റഷ്യ ആഗ്രഹിക്കുന്നത്​. ഇതിനായി എല്ലാ രാജ്യങ്ങളും ഇടപെടണമെന്നും ലാവ്​റോവ്​ ആവശ്യപ്പെട്ടു. താലിബാൻ അഫ്​ഗാനിസ്​താനിൽ അധികാരം പിടിച്ചതോടെ നിരവധി പേരാണ്​ രാജ്യം വിടുന്നത്. യു.എൻ അഭയാർഥി ഹൈ കമ്മീഷണറുടെ റിപ്പോർട്ട്​ പ്രകാരം അടുത്ത നാല്​ മാസത്തിനുള്ളിൽ അഫ്​ഗാനിൽ നിന്നുള്ള 500,000 പേർ അഭയാർഥികളായി മാറും.

നിലവിൽ പതിനായിരക്കണക്കിനാളുകളാണ്​ അഫ്​ഗാനിൽ നിന്ന്​ പലായനം ചെയ്​തു കഴിഞ്ഞു​. വരും മാസങ്ങളിൽ പലായനം ചെയ്യുന്ന ആളുകളുടെ എണ്ണം വർധിക്കുമെന്നാണ്​ യു.എൻ ഉൾപ്പടെയുള്ള ഏജൻസികൾ കണാക്കാക്കുന്നത്​. അഫ്​ഗാനായി 12 മില്യൺ യു.എസ്​ ഡോളറിന്‍റെ സഹായം നൽകണമെന്ന്​ വേൾഡ്​ ഫുഡ്​ പ്രോഗ്രാം യു.എന്നിനോട്​ അഭ്യർഥിച്ചിരുന്നു. രാഷ്​ട്രീയമായ അനിശ്​ചിതാവസ്ഥയും തൊഴിലില്ലായ്​മയും സു​രക്ഷാ പ്രശ്​നങ്ങളും മൂലമാണ്​ അഫ്​ഗാനിസ്​താനിൽ നിന്നുള്ളവർ രാജ്യം വിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaAfghanistan
News Summary - Russia calls for common efforts to resolve issues of Afghan refugees, says Foreign Minister Lavrov
Next Story