Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചാനലുകൾ റഷ്യ വിട്ടു;...

ചാനലുകൾ റഷ്യ വിട്ടു; ​ഫേസ്​ബുക്കിനുൾപ്പടെ നിരോധനം

text_fields
bookmark_border
ചാനലുകൾ റഷ്യ വിട്ടു; ​ഫേസ്​ബുക്കിനുൾപ്പടെ നിരോധനം
cancel

മോസ്​കോ: ഫേസ്​ബുക്കിന്​ നിരോധനം ഏർപ്പെടുത്തി വ്ലാദിമിർ പുടിൻ ഭരണകൂടം. റഷ്യൻ മാധ്യമങ്ങൾ നിയന്ത്രിക്കുമെന്ന ഫേസ്​ബുക്കിന്‍റെ പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ നടപടി. ഒക്​ടോബർ 2020 മുതൽ ​റഷ്യൻ മാധ്യമങ്ങൾക്കെതിരായ വിവേചനത്തിന്‍റെ പേരിൽ 20 കേസുകൾ ഫേസ്​ബുക്കിനെതിരെ ഉണ്ടെന്ന്​ റഷ്യ പ്രതികിച്ചു.

രാജ്യത്തെ സർക്കാർ നിയന്ത്രിത മാധ്യമങ്ങളായ ആർ.ടി, ആർ.ഐ.എ ന്യൂസ്​ എന്നിവക്ക്​ ഫേസ്​ബുക്ക്​ വിലക്കേർപ്പെടുത്തിയെന്നും അധികൃതർ അറിയിച്ചു. ആർ.ടി, സ്പുട്​നിക്​ തുടങ്ങിയ മാധ്യമങ്ങൾക്ക്​ നിയന്ത്രണമേർപ്പെടുത്തുകയാണെന്ന്​ ഫേസ്​ബുക്ക്​ അറിയിച്ചിരുന്നു. ഫേസ്​ബുക്കിന്​ പുറമേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലും ചാനലുകൾക്ക്​ നിയ​ന്ത്രണമുണ്ട്​.

അതേസമയം, യുദ്ധവാർത്തകൾ റിപ്പോർട്ട്​ ചെയ്യുന്നതിന്​ വിലക്ക്​ വന്നതോടെ കൂടുതൽ അന്താരാഷ്ട്ര ചാനലുകൾ റഷ്യ വിട്ടു. കനേഡിയൻ ബ്രോഡ്​കാസ്റ്റിങ്​ കോർപ്പറേഷനും റേഡിയോ കാനഡയും റഷ്യയിലെ പ്രവർത്തനം നിർത്തുകയാണെന്ന്​ അറിയിച്ചു. സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ലാതായതോടെയാണ്​ റഷ്യവിടുന്നതെന്ന്​ ഇവർ അറിയിച്ചിട്ടുണ്ട്​. മറ്റൊരു ചാനലായ സി.എൻ.എന്നും ഇത്തരത്തിൽ റഷ്യ വിടുമെന്ന്​ അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russia Ukraine War
News Summary - Russia blocking access to Facebook
Next Story