Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ബ​ദ്ധ​ത്തി​ൽ...

അ​ബ​ദ്ധ​ത്തി​ൽ സ്വ​ന്തം മ​ണ്ണി​ൽ ബോം​ബി​ട്ട് റ​ഷ്യ

text_fields
bookmark_border
അ​ബ​ദ്ധ​ത്തി​ൽ സ്വ​ന്തം മ​ണ്ണി​ൽ ബോം​ബി​ട്ട് റ​ഷ്യ
cancel
camera_alt

representational image

മോ​സ്കോ: അ​ബ​ദ്ധ​ത്തി​ൽ സ്വ​ന്തം മ​ണ്ണി​ൽ ബോം​ബി​ട്ട് റ​ഷ്യ​യു​ടെ സു​ഖോ​യ് 34 യു​ദ്ധ​വി​മാ​നം. യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യോ​ടു​ചേ​ർ​ന്ന ബെ​ൽ​ഗൊ​റോ​ദ് ന​ഗ​ര​ത്തി​ലെ ബോം​ബ് വീ​ഴ്ച​യി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

നാ​ലു​കാ​റു​ക​ൾ​ക്കും നാ​ലു​കെ​ട്ടി​ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കാ​റു​ക​ൾ തെ​റി​ച്ച് ഉ​യ​ർ​ന്നു​പൊ​ങ്ങു​ന്ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. പ്ര​ധാ​ന റോ​ഡി​ൽ 20 മീ​റ്റ​ർ വ്യാ​പ്തി​യി​ൽ കു​ഴി രൂ​പ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച ശേ​ഷം റ​ഷ്യ​ൻ സൈ​ന്യം ഇ​ന്ധ​ന​വും വെ​ടി​ക്കോ​പ്പും സൂ​ക്ഷി​ച്ച ഭാ​ഗ​മാ​ണ് ബെ​ൽ​ഗൊ​റോ​ദ്.

Show Full Article
TAGS:Russiabomb
News Summary - Russia accidentally bombed on its own land
Next Story