Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ജയിൽ വാസവും ഇംപീച്ച്‌മെന്റും കാണിച്ച് ഡെമോക്രാറ്റുകൾ ഭീഷണിപ്പെടുത്തുന്നു’; പൊട്ടിത്തെറിച്ച് ട്രംപ്

text_fields
bookmark_border
‘ജയിൽ വാസവും ഇംപീച്ച്‌മെന്റും കാണിച്ച് ഡെമോക്രാറ്റുകൾ ഭീഷണിപ്പെടുത്തുന്നു’; പൊട്ടിത്തെറിച്ച് ട്രംപ്
cancel

വാഷിങ്ടൺ: മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥരെയും റിപ്പബ്ലിക്കൻ പാർട്ടി ദാതാക്കളെയും ഇംപീച്ച്‌മെന്റും ജയിൽവാസവും കാണിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് ഡെമോക്രാറ്റിക് നിയമനിർമാതാക്കൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നീതിന്യായ വകുപ്പിനോടാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നടപടികൾ ‘ഏറ്റവും ഉയർന്ന തലത്തിലുള്ള കൊള്ളയടി’ ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇതിന് പിന്നിൽ പ്രവർത്തിച്ചവർ നിയമത്തിന് മുന്നിൽ ഉത്തരം പറയേണ്ടിവരുമെന്നും വ്യക്തമാക്കി.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച നീണ്ട കുറിപ്പിലാണ് ട്രംപ് ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. അറ്റോർണി ജനറൽ ഉൾപ്പെടെയുള്ളവർക്കെതിരെ യാതൊരുവിധ കാരണങ്ങളോ കുറ്റകൃത്യങ്ങളോ ഇല്ലാതിരുന്നിട്ടും ഡെമോക്രാറ്റുകൾ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

‘യു.എസ് അറ്റോർണി ജനറൽ ഉൾപ്പെടെയുള്ളവരെ ഡെമോക്രാറ്റുകൾ ഇംപീച്ച്‌മെന്റും മറ്റ് ശിക്ഷാ നടപടികളും കാണിച്ച് ഭയപ്പെടുത്തുകയാണ്. യാതൊരു തെറ്റായ പ്രവൃത്തികളും ചെയ്യാത്ത ഇരകൾക്കെതിരെയാണ് ഈ നിയമവിരുദ്ധ നടപടി’- ട്രംപ് കുറിച്ചു.

രാഷ്ട്രീയ നിലപാടുകളുട പേരിൽ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണക്കുന്ന പ്രമുഖ സാമ്പത്തിക ദാതാക്കളെയും ഡെമോക്രാറ്റുകൾ ലക്ഷ്യമിടുന്നുവെന്നും ട്രംപ് ആരോപിച്ചു. റിപ്പബ്ലിക്കൻ ആയതുകൊണ്ട് മാത്രം ലോകമെമ്പാടുമുള്ള മാന്യരായ വ്യക്തികളെ ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള ഭീഷണികൾക്ക് ഇരയാക്കുകയാണെന്നും ഇത് രാഷ്ട്രീയ പകപോക്കലിന്റെയും ‘ലോഫെയറിന്റെയും’ പുതിയ തലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മിഷിഗണിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ എൽസ സ്കോട്ട്‌കിനെ പ്രത്യേകമായി പരാമർശിച്ച ട്രംപ്, റിപ്പബ്ലിക്കൻ മൂല്യങ്ങൾ പിൻപറ്റുന്ന രാജ്യത്തെ യുവതലമുറയെ അവർ വേട്ടയാടാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. നിരപരാധികളായ നിരവധി പേർക്ക് ഡെമോക്രാറ്റിക് നേതാക്കൾ ഭീഷണി കത്തുകൾ അയച്ചിട്ടുണ്ടെന്നും, ഈ ക്രിമിനൽ കുറ്റകൃത്യത്തെക്കുറിച്ച് ഉടനടി അന്വേഷിക്കാൻ ഫെഡറൽ നിയമപാലകരോട് ഉത്തരവിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാമതൊരു പോസ്റ്റിൽ ഡെമോക്രാറ്റിക് നിയമനിർമാതാക്കളെ രൂക്ഷമായി വിമർശിച്ച ട്രംപ്, അവർ ജയിലിൽ അടയ്ക്കപ്പെടേണ്ടവരാണെന്നും റിപ്പബ്ലിക്കൻ പാർട്ടി കൂടുതൽ തിരിച്ചടികൾ നേരിടാതിരിക്കാൻ സെനറ്റ് ഉടൻ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ രണ്ട് സഭകളുടെയും നിയന്ത്രണം പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് പുതിയ രാഷ്ട്രീയ പോർമുഖം തുറക്കപ്പെട്ടിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rump orders probe against Democrats over threats
Next Story