ആര്.എസ്.എസിന് എതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എസ് സമിതി
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ മതസ്വാതന്ത്ര്യത്തിന് ആർ.എസ്.എസ് വിഘാതം സൃഷ്ടിക്കുന്നുവെന്നും സംഘടനക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും, അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ (യു.എസ്.സി.ഐ.ആർ.എഫ്). ഉത്കണ്ഠ ഉളവാക്കുന്ന രാജ്യമെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച കമീഷൻ, രഹസ്യാന്വേഷണ ഏജൻസിയായ റിസർച് ആൻഡ് അനാലിസിസ് വിങ്ങിനും (റോ) ഉപരോധം വേണമെന്നാണ് ശിപാർശ ചെയ്തിരിക്കുന്നത്. ഇന്ത്യയുമായി നടത്തുന്ന ആയുധ വിൽപനയും വ്യാപാര നയങ്ങളും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി വേണമെന്ന നിർദേശവും കമീഷന്റെ വാർഷിക റിപ്പോർട്ടിലുണ്ട്. ഇന്ത്യയിലെ മതസ്വാതന്ത്ര്യം നിരന്തരം മോശമായി വരുകയാണെന്നും, ഇന്ത്യയിലെ ഭരണകൂടം ന്യൂനപക്ഷങ്ങളെ ഉന്നം വെക്കുകയും ആരാധനാസ്ഥലങ്ങളെ ആക്രമിക്കുകയും ചെയ്യുകയാണെന്ന് റിപ്പോർട്ട് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

