Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅബദ്ധത്തിൽ അക്കൗണ്ടിൽ...

അബദ്ധത്തിൽ അക്കൗണ്ടിൽ കയറിയത്​ 7.7 കോടി; ഒരുവർഷത്തിന്​ ശേഷം 'ഉടമ'യെ കണ്ടെത്തി

text_fields
bookmark_border
HMRC
cancel
camera_alt

ചിത്രം: Radharc Images/Alamy

ലണ്ടൻ: തന്‍റെ ബാങ്ക്​ അക്കൗണ്ടിൽ അബദ്ധത്തിൽ നിക്ഷേപിക്കപ്പെട്ട 7,74,839 പൗണ്ട്​ (7.7 കോടി രൂപ) കാരണം ഒരുവർഷം തന്‍റെ ഉറക്കം നഷ്​ടപ്പെട്ട കഥ വിവരിക്കുകയാണ്​ ഒരു ബ്രിട്ടീഷ്​ സ്​ത്രീ. 'അതിശയകരം, അവിശ്വസനീയം, പേടിസ്വപ്നം'-എന്നിങ്ങനെയാണ്​ സംഭവത്തെ സ്​ത്രീ വിശേഷിപ്പിക്കുന്നത്​. ഹെർ മജസ്റ്റീസ്​ റെവന്യു ആൻഡ്​ കസ്റ്റംസ്​ (എച്ച്​.എം.ആർ.സി) ആണ് അബദ്ധത്തിൽ പണം മാറി നിക്ഷേപിച്ചതെന്ന്​ 'ദ ഗാർഡിയൻ' റിപ്പോർട്ട്​ ചെയ്​തു.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബാങ്ക്​ സ്​റ്റേറ്റ്​മെന്‍റ്​ പരിശോധിക്കുന്നതിനിടെയാണ്​ അഞ്ച്​ വയസുകാരന്‍റെ മാതാവ്​ അക്കൗണ്ടിൽ ഭീമൻ തുക നിക്ഷേപിക്കപ്പെട്ടതായി അറിഞ്ഞത്​. സംഭവം നടന്ന് 15 മാസത്തിലേറെ കാലം കഴിഞ്ഞ ശേഷം പ്രശ്നം പരിഹാരത്തിനായി അവർ പ്രസിദ്ധീകരണത്തെ സമീപിക്കുകയായിരുന്നു. പിന്നാലെയാണ്​ എച്ച്​.എം.ആർ.സിയുടെ ഭാഗത്ത്​ നിന്നാണ്​ പിശകുണ്ടായതെന്ന്​ കണ്ടെത്തിയത്​.


​'ഇത് ഒരു ഹോളിവുഡ് സിനിമ പോലെയാണ്. ഞെട്ടലിൽ നിന്ന് മുക്തി നേടിയ ശേഷം അബദ്ധം പറ്റിയെന്ന്​ മനസ്സിലാക്കുമെന്നും അവർ വേഗത്തിൽ പണം തിരികെ എടുക്കുമെന്നും ഞാൻ പ്രതീക്ഷിച്ചു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. പണം എന്‍റെ അക്കൗണ്ടിൽ തന്നെ ഇരുന്നു'-സ്​ത്രീ ഗാർഡിയനോട്​ പറഞ്ഞു.

പ്രശ്​നം എന്തെന്നാൽ ആ തുകയിൽ നിന്ന്​ 20000 പൗണ്ട്​ അവർ ചിലവാക്കി. ഇപ്പോൾ തുക തിരിച്ചടക്കാനുള്ള അവസ്​ഥയിലല്ലെന്ന്​ അവർ വ്യക്തമാക്കി.

സ്ത്രീക്ക് 23.39 പൗണ്ട് പാഴ്സൽ കസ്റ്റംസ് ഡ്യൂട്ടി റിബേറ്റ് നൽകാനുള്ള ശ്രമത്തിനിടെയാണ്​ എച്ച്.എം.ആർ.സി ജീവനക്കാരന്​ പിഴവ്​ പറ്റിയതെന്ന്​ ഗാർഡിയൻ റിപ്പോർട്ട് ചെയ്​തു. 2020 നവംബറിൽ നികുതി അടക്കു​േമ്പാഴും എച്ച്.എം.ആർ.സിക്ക്​ പിഴവ്​ കണ്ടെത്താൻ സാധിച്ചില്ല.

അക്കൗണ്ടിൽ മാത്രമായി നിക്ഷേപിക്കപ്പെട്ടതിനാൽ സംഭവം കണ്ടെത്താൻ സാധ്യത നന്നേ കുറവായിരുന്നു. എന്നാൽ സ്​ത്രീ ഇക്കാര്യം പുറത്തുപറഞ്ഞത്​ ആശ്വാസമായി. ക്ഷമാപണം നടത്തിയ എച്ച്​.എം.ആർ.സി പണം തിരികെ എടുക്കാൻ ശ്രമം തുടങ്ങിയതായി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxrevenue departmentAccount depositHMRC
News Summary - Rs 7 crore mistakenly deposited into womans bank account by revenue department
Next Story