Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒടുവിൽ കൊട്ടാരം മൗനം...

ഒടുവിൽ കൊട്ടാരം മൗനം മുറിച്ചു; മേഗൻ-ഹാരി വെളിപ്പെടുത്തൽ ഗൗരവമായി പരിശോധിക്കുമെന്ന്​

text_fields
bookmark_border
Harry
cancel

ലണ്ടൻ: രാജകുടുംബത്തിലെ വംശീയത സംബന്ധിച്ച്​ ഹാരി രാജകുമാരനും പത്​നി മേഗനും നടത്തിയ വെളിപ്പെടുത്തലിൽ ആടിയുലഞ്ഞ ബക്കിങ്​ഹാം കൊട്ടാരം ഒടുവിൽ മൗനമവസാനിപ്പിച്ചു. ​ഹാരിയും ​േമഗനും നടത്തിയ വെളിപ്പെടുത്തൽ ഗൗരവത്തിലെടുക്കുമെന്നും കുടുംബത്തിലെ പ്രശ്​നങ്ങൾ സ്വകാര്യമായി പരിഹരിക്കു​െമന്നും കൊട്ടാരം അറിയിച്ചു.

മേഗന്‍റെ മാതാവ്​ ആഫ്രിക്കൻ വംശജയാണ്​. ഹാരിയുടെയും മേഗന്‍റെയും മക്കളുടെ വംശഗുണം ​കറുത്ത വർഗക്കാരുടേതാകുമോ എന്ന ആശങ്ക രാജകുടുംബാംഗങ്ങൾക്കുണ്ടായിരുന്നുവെന്നാണ്​ ഒാപ്ര വിൻഫ്രക്ക്​ നൽകിയ അഭിമുഖത്തിൽ ഇരുവരും തുറന്ന്​ പറഞ്ഞത്​. മകൻ ആർച്ചിയെ ഗർഭം ധരിച്ച സമയത്ത്​ രാജകുടുംബാംഗങ്ങളുടെ മുന​െവച്ച സംസാരങ്ങളും ആശങ്കകളും വലിയ മാനസിക പ്രയാസങ്ങളുണ്ടാക്കിയെന്നും പലപ്പോഴും ആത്​മഹത്യയെ കുറിച്ച്​ പോലും ചിന്തിച്ചുവെന്നും മേഗൻ വെളിപ്പെടുത്തിയിരുന്നു. രാജ കുടുംബാംഗങ്ങൾ എന്ന നിലക്കുള്ള പദവികളെല്ലാം ഉപേക്ഷിച്ച്​ ഹാരി-മേഗൻ ദമ്പതികൾ ഇപ്പോൾ അമേരിക്കയിലാണ്​ കഴിയുന്നത്​.

ഹാരി-മേഗൻ ദമ്പതികൾക്കുണ്ടായ വിഷമത്തിൽ രാജകുടുംബം മുഴുവൻ ദു:ഖത്തിലാണെന്ന്​ ബക്കിങ്​ഹാം കൊട്ടാരം അറിയിച്ചു. 'വംശീയത സംബന്ധിച്ച പ്രശ്​നം കൊട്ടാരം വളരെ ഗൗരവത്തിൽ പരിശോധിക്കും. കുടുംബം ഈ പ്രശ്​നം സ്വകാര്യമായി പരിഹരിക്കും. ഹാരിയും മേഗനും ആർച്ചിയും എപ്പോഴും സ്​നേഹംനിറഞ്ഞ രാജ കുടുംബാംഗങ്ങൾ തന്നെ ആയിരിക്കും' -കൊട്ടാരം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harry and Meghan
News Summary - Meghan & Harry’s concerns of race taken seriously: Royal family
Next Story