Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rowdy plane passenger punches and gropes flight attendants Arrest
cancel
Homechevron_rightNewschevron_rightWorldchevron_rightവനിത ജീവനക്കാരെ...

വനിത ജീവനക്കാരെ കടന്നുപിടിച്ചു, മർദിച്ചു;​ 'റൗഡിയായി വിമാനയാത്രക്കാരൻ' -22കാരൻ അറസ്​റ്റിൽ​

text_fields
bookmark_border

ഫിലാഡൽഫിയ: വിമാനയാത്രക്കിടെ മദ്യപിച്ച്​ വനിതകളോട്​ മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്​ത യാ​ത്രക്കാരൻ അറസ്​റ്റിൽ. ഒഹിയോയിൽനിന്നുള്ള യാത്രക്കാരനാണ്​ അറസ്​റ്റിലായത്​.

ഫിലാഡൽഫിയയിൽനിന്ന്​ മിയാമിയി​േലക്കുള്ള​ ഫ്രൻറിയർ എയർലൈൻ വിമാനത്തിലായിരുന്നു അതിക്രമം. ഒഹി​േയാ സ്വദേശിയായ മാക്​സ്​വെൽ ബെറി വിമാനത്തിന്​ അകത്ത്​ നടന്നു. പിന്നീട്​ സീറ്റിൽ ഇരിക്കുകയും മദ്യപിക്കുകയും ചെയ്​തു. ഇതോടെ വിമാനത്തിനുള്ളിൽ അതിക്രമം ആരംഭിക്കുകയായിരുന്നു യുവാവ്​.

ഒരു വനിത ജീവനക്കാരിയോട്​ അപമര്യാദയായി പെരുമാറി. പിന്നീട്​ അയാൾ ബാത്ത്​റൂമിൽ പോകുകയും ഷർട്ട്​ അഴിച്ച്​ വരികയുമായിരുന്നു. ലഗേജിൽനിന്ന്​ പുതിയ ഷർട്ട്​ എടുക്കാൻ ശ്രമിക്കുന്നതിനിടെ നിരവധി സ്​ത്രീകളെ കടന്നുപിടിച്ചു. രംഗം ശാന്തമാക്കാൻ എത്തിയ പുരുഷ ജീവനക്കാര​െൻറ മുഖത്ത്​ ഇയാൾ ഇടിക്കുകയും ചെയ്​തു. പിന്നീട്​ മറ്റു ജീവനക്കാരെയും മർദിച്ചതോടെ സീറ്റിൽ ഇയാളെ കെട്ടിയിടുകയായിരുന്നു.

അതിക്രമത്തി​െൻറ വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചു. വിമാന ജീവനക്കാരനെ മർദിച്ചതിന്​ ശേഷം ത​െൻറ പിതാവ്​ കോടീശ്വരനാണെന്ന്​ മാക്​സ്​വെൽ വിളിച്ചുപറയുന്നത്​ ​വിഡിയോയിൽ കാണാം.

22കാരനെ പിന്നീട്​ പൊലീസിന്​ കൈമാറി. മിയാമിയിൽ എത്തിയതിന്​ ശേഷമായിരുന്നു അറസ്​റ്റ്​. സംഭവത്തിൽ ഒരു ജീവനക്കാരനെയും അന്വേഷണവിധേയമായി സസ്​പെൻഡ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FlightPlaneViral VideoRowdy
News Summary - Rowdy plane passenger punches and gropes flight attendants Arrest
Next Story