Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പെരുന്നാൾ നമസ്​കാരം നടക്കുന്നതിനിടെ അഫ്​ഗാൻ പ്രസിഡന്‍റിന്‍റെ കൊട്ടാര വളപ്പിൽ റോക്കറ്റാക്രമണം; ഞെട്ടലായി വിഡിയോ
cancel
Homechevron_rightNewschevron_rightWorldchevron_rightപെരുന്നാൾ നമസ്​കാരം...

പെരുന്നാൾ നമസ്​കാരം നടക്കുന്നതിനിടെ അഫ്​ഗാൻ പ്രസിഡന്‍റിന്‍റെ കൊട്ടാര വളപ്പിൽ റോക്കറ്റാക്രമണം; ഞെട്ടലായി വിഡിയോ

text_fields
bookmark_border

കാബൂൾ: ബലിപെരുന്നാൾ നമസ്​കാരം നടക്കുന്ന പ്രസിഡന്‍റിന്‍റെ കൊട്ടാര വളപ്പിൽ റോക്കറ്റാക്രമണം. നമസ്​കാരം പുരോഗമിക്കുന്നതിനിടെയായിരുന്നു കൊട്ടാ​രത്തെ മുൾമുനയിലാക്കി ആക്രമണമുണ്ടായത്​. തുടരെ പൊട്ടിത്തെറികൾ മുഴങ്ങിയെങ്കിലും നിർത്താതെ പ്രസിഡന്‍റ്​ നമസ്​കാരം തുടർന്നു.

പ്രസിഡന്‍റിന്‍റെ കൊട്ടാരവും നിരവധി എംബസികളും സ്​ഥിതി ചെയ്യുന്ന ഗ്രീൻ സോണിൽ ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കാണ്​ സംഭവം. യു.എസ്​ എംബസിയും ഇതിനടുത്താണ്​. നമസ്​കാരം കഴിഞ്ഞ്​ പ്രസിഡന്‍റ്​ അശ്​റഫ്​ ഗനി പെരുന്നാൾ സന്ദേശം നൽകി.


ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മൂന്നു റോക്കറ്റുകളാണ്​ ഗ്രീൻ സോണിൽ പതിച്ചതെന്ന്​ ആഭ്യന്തര മന്ത്രാലയ വക്​താവ്​ മീർവായിസ്​ സ്​റ്റാനിക്​സായി പറഞ്ഞു. മൂന്നും വ്യത്യസ്​ത ഇടങ്ങളിലാണ്​ പതിച്ചത്​. സംഭവം അന്വേഷിച്ചുവരികയാണ്​. ം

കഴിഞ്ഞ ഡിസംബറിലും പ്രസിഡന്‍റിന്‍റെ കൊട്ടാരം ലക്ഷ്യമിട്ട്​ റോക്കറ്റാക്രമണമുണ്ടായിരുന്നു.

രാജ്യത്ത്​ താലിബാൻ പിടിമുറുക്കുന്നതിനിടെയുണ്ടായ ആക്രമണം യു.എസ്​ സഹായമില്ലാത്ത ഔദ്യോഗിക സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കും. ആഗസ്റ്റ്​ 31ഓടെ സൈനിക പിൻമാറ്റം പൂർത്തിയാക്കുമെന്ന്​ യു.എസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

പതിവിന്​ വിപരീതമായി ഇത്തവണ പെരുന്നാളിനും താലിബാൻ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നില്ല. താലിബാൻ ആയുധം താഴെവെക്കണമെന്ന്​ കാബൂളിലെ 15 നാറ്റോ സ്​ഥാനപതികൾ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rocket attackAfghan presidential palaceduring Eid prayers
News Summary - Rockets land near Afghan presidential palace during Eid prayers
Next Story