38കാരൻ റോബ് ജെറ്റെൻ ഡച്ച് പ്രധാനമന്ത്രി
text_fieldsറോബ് ജെറ്റെൻ
ആംസ്റ്റർഡാം: നെതർലൻഡ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 38കാരനായ റോബ് ജെറ്റെൻ ചുമതലയേറ്റു. ജെറ്റന്റെ ഡെമോക്രാറ്റ്സ് പാർട്ടി നയിക്കുന്ന മൂന്നു കക്ഷികളടങ്ങിയ ന്യൂനപക്ഷ സർക്കാറാണ് തിങ്കളാഴ്ച രാജാവിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
പാർലമെന്റിന്റെ 150 അംഗ അധോസഭയിൽ ഭരണസഖ്യത്തിന് 66 സീറ്റേയുള്ളൂ. ഉപരിസഭയിലും ഭൂരിപക്ഷമില്ല. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇസ്ലാം വിരുദ്ധ കാമ്പയിനറായ ഗീർത് വൈൽഡേഴ്സിനെ ഇഞ്ചോടിഞ്ഞ് പോരാട്ടത്തിൽ മറികടന്നാണ് ജെറ്റെൻ ജയം പിടിച്ചത്. ഫ്രീഡം ആൻഡ് ഡെമോക്രസി, ക്രിസ്ത്യൻ ഡെമോക്രാറ്റിക് സഖ്യം എന്നിവയാണ് ഭരണസഖ്യത്തിലെ മറ്റു കക്ഷികൾ. 2017ൽ ആദ്യമായി പാർലമെന്റിലെത്തിയ ജെറ്റെൻ സ്വവർഗാനുരാഗിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

