യു.എസ് തടവിലിട്ട ‘ടഫ്സ്’ വിദ്യാർഥിനി മോചിതയായി; നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് റുമൈസ ഓസ്തുർക്ക്
text_fieldsവാഷിംങ്ടൺ: ഫലസ്തീൻ അനുകൂല നിലപാടിന്റെ പേരിൽ യു.എസ് ഭരണകൂടം തടവിലിട്ട സർവകലാശാല വിദ്യാർഥിനിയായ റുമൈസ ഓസ്തുർക്ക് മോചിതയായി. തന്റെ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായതിനുശേഷം ആറ് ആഴ്ചയിലേറെ തടവിൽ കഴിഞ്ഞ അവർ ലൂസിയാന ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽനിന്ന് പുറത്തിറങ്ങി ഒരു ദിവസത്തിനുശേഷം ബോസ്റ്റണിലേക്ക് മടങ്ങി.
വളരെ ബുദ്ധിമുട്ടുള്ള ഈ സമയത്തും പഠനത്തിലേക്ക് തിരിച്ചുപ്രവേശിക്കാൻ ഏറെ ആവേശമുണ്ടെന്ന് റുമൈസ ശനിയാഴ്ച ലോഗൻ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ 45 ദിവസം ഡോക്ടറൽ പഠനത്തിനുള്ള നിർണായക സമയത്ത് തനിക്ക് സ്വാതന്ത്ര്യവും വിദ്യാഭ്യാസവും നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു. എന്നാൽ, എല്ലാ പിന്തുണക്കും ദയക്കും വളരെ നന്ദിയുള്ളവളാണെന്നും അവർ പറഞ്ഞു.
ഇസ്രായേലിനോടും ഗസ്സയിലെ യുദ്ധത്തോടുമുള്ള തന്റെ സർവകലാശാലയുടെ പ്രതികരണത്തെ വിമർശിച്ചുകൊണ്ട് കഴിഞ്ഞ വർഷം എഴുതിയ ഒരു ലേഖനത്തെ തുടർന്ന് നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന അവരുടെ വാദത്തിൽ അന്തിമ തീരുമാനം വരുന്നതുവരെ ഓസ്തുർക്കിനെ മോചിപ്പിക്കാനുള്ള ഫെഡറൽ ജഡ്ജിയുടെ ഉത്തരവിനെ തുടർന്നാണ് അവർ പുറത്തിറങ്ങിയത്.
വെർമോണ്ടിലെ ബർലിംഗ്ടണിലുള്ള യു.എസ് ജില്ലാ ജഡ്ജി വില്യം സെഷൻസിന്റെ മുമ്പാകെ തന്റെ തടങ്കലിനെ ചോദ്യം ചെയ്ത് അവർ ഒരു കേസ് ഫയൽ ചെയ്യുകയുണ്ടായി. തന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് അവർ ഉന്നയിച്ച വാദങ്ങൾ പരിഗണിച്ച് അദ്ദേഹം അവർക്ക് ജാമ്യം അനുവദിച്ചു. തന്റെ കേസ് തുടരുമെന്നും തനിക്ക് അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
‘റുമൈസ താങ്കളെ തിരികെ സ്വാഗതം ചെയ്യുന്ന ഒരു മഹത്തായ ദിവസമാണിന്ന്’ എന്ന് മസാച്യുസെറ്റ്‌സിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ എഡ് മാർക്കി പറഞ്ഞു. നിങ്ങൾ പോരാടിയ രീതിയിലൂടെ നമ്മുടെ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഏറെ അഭിമാനഭരിതരാക്കിയെന്നും സെനറ്റർ പറഞ്ഞു.
കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി ഓൺലൈനായി ഹാജരായ 30 കാരി, വർധിച്ചുവരുന്ന ആസ്ത്മ പ്രശ്നങ്ങളെക്കുറിച്ചും കുട്ടികളും സോഷ്യൽ മീഡിയും കേന്ദ്രീകരിച്ചുള്ള ഡോക്ടറേറ്റ് പൂർത്തിയാക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന് യാത്രാ നിയന്ത്രണങ്ങളില്ലാതെ സ്വന്തം ജാമ്യത്തിൽ അവരെ വിട്ടയക്കണമെന്ന് സെഷൻസ് ജഡ്ജി വിധിച്ചു. അവർ സമൂഹത്തിന് അപകടമല്ലെന്നും ചൂണ്ടിക്കാട്ടി. റുമൈസയെ അറസ്റ്റ് ചെയ്തതിന് ലേഖനത്തിനു പുറമെ മറ്റ് തെളിവുകളൊന്നും സർക്കാർ നൽകിയിട്ടില്ലെന്നും ജഡ്ജി പറഞ്ഞു.
കഴിഞ്ഞ വർഷം കാമ്പസ് പത്രമായ ‘ദി ടഫ്സ്’ ഡെയ്‌ലിയിൽ ലേഖനം എഴുതിയ നാല് വിദ്യാർത്ഥികളിൽ ഒരാളായിരുന്നു റുമൈസ. ഇസ്രായേലുമായി ബന്ധമുള്ള വിദ്യാർത്ഥികളെ നാടുകടത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനത്തിന്റെ ആദ്യ ഇരകളിലൊരാളായി റുമൈസ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

