ദേശീയ സേവനം നിർബന്ധമാക്കുമെന്ന് ഋഷി സുനക്
text_fieldsലണ്ടൻ: ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അധികാരത്തില്‍ തുടരുകയാണെങ്കില്‍ 18 വയസ്സ് തികഞ്ഞവർക്ക് രാജ്യത്ത് ദേശീയ സേവനം നിർബന്ധമാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പദ്ധതി പ്രകാരം യുവാക്കൾ ഒരുവർഷം സായുധ സേനയിൽ സേവനമനുഷ്ടിക്കുകയോ മാസത്തിൽ ഒരു വാരാന്ത്യത്തിൽ സന്നദ്ധസേവനം നടത്തുകയോ വേണം. പൊലീസ്, ആരോഗ്യ സേവനം തുടങ്ങിയവയിലാണ് സന്നദ്ധ സേവനം നടത്തേണ്ടത്.
പദ്ധതിക്ക് പ്രതിവര്‍ഷം 300 കോടി ഡോളറിലധികം ചെലവുവരും. 1947 -60 കാലഘട്ടത്തിൽ യു.കെയിൽ യുവാക്കൾക്ക് ഒന്നര വർഷം നിർബന്ധിത സൈനിക സേവനം ഉണ്ടായിരുന്നു. ദേശീയ ഐക്യം വര്‍ധിപ്പിക്കാൻ പദ്ധതി ഉപകരിക്കുമെന്ന് സുനക് പറഞ്ഞു. കണ്‍സര്‍വേറ്റിവുകള്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നും സൈനികരുടെ എണ്ണം വെട്ടിക്കുറച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

