Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2024 ലെ തെരഞ്ഞെടുപ്പിൽ ഋഷി സുനക് പരാജയപ്പെടുമെന്ന് റിപ്പോർട്ട്

text_fields
bookmark_border
rishi sunak
cancel

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് റിപ്പോർട്ട്. കൺസർവേറ്റീവ് പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഋഷി സുനക്, ഉപപ്രധാന മന്ത്രി ഡൊമിനിക് റഅബ്, ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബെർക്ലെ എന്നിവർ പരാജയപ്പെടുമെന്നാണ് റിപ്പോർട്ട്. ഇൻഡിപെൻഡന്റ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി, പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, ബിസിനസ് സെക്രട്ടറി ​ഗ്രാന്റ് ഷാപ്പ്സ്, പാർലമെന്റ് നേതാവ് പെന്നി മോർഡന്റ്, പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി എന്നിവർക്കും സീറ്റ് നഷ്ടപ്പെടും.

നിലവിലെ അഞ്ച് മന്ത്രിമാർ മാത്രമേ 2024 ലെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യതയുള്ളു. ജെറമി ഹണ്ട്, ഇന്ത്യൻ വംശജയായ സുയല്ല ബ്രേവർമാൻ, മൈക്കിൾ ഗോവ്, നാധിം സവാവി, കെമി ബദേനോച് എന്നിവരാണ് അത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rishi Sunak may lose his seat in 2024 elections
Next Story