Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാർ യാത്രക്കിടെ സീറ്റ്...

കാർ യാത്രക്കിടെ സീറ്റ് ബെൽറ്റ് ധരിച്ചില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പിഴ

text_fields
bookmark_border
rishi sunak
cancel

ലണ്ടൻ: കാറിൽ യാത്ര ചെയ്യവെ സീറ്റ് ബെൽറ്റ് ധരിക്കാത്തതി​നെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ​ഋഷി സുനക്കിന് പിഴ ചുമത്തി. കാറിലിരുന്ന് വിഡിയോ ചിത്രീകരിക്കുകയായിരുന്നു പ്രധാനമ​ന്ത്രി. വിഡിയോ പുറത്തായതോടെയാണ് പ്രധാനമന്ത്രി സീറ്റ്ബെൽറ്റ് ധരിക്കാത്തത് ശ്രദ്ധയിൽ പെട്ടത്.

തന്റെ അശ്രദ്ധക്ക് പ്രധാനമന്ത്രി മാപ്പ് പറഞ്ഞതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാത്ത കാർ യാത്രക്കാർക്ക് 100 പൗണ്ട് (ഏകദേശം 10,032 രൂപ)) ആണ് പിഴ. കേസ് കോടതി​യിലെത്തുകയാണെങ്കിൽ പിഴ 500 പൗണ്ട് (50,160 രൂപ) ആയി വർധിക്കും. വടക്കൻ ഇംഗ്ലണ്ടിലേക്കുള്ള ഒരു യാത്രയിലായിരുന്നു ​ഋഷി സുനക്.

ഇത് രണ്ടാം തവണയാണ് ഋഷി സുനക്കിന് സർക്കാർ തലത്തിൽ പിഴയടക്കാൻ നോട്ടീസ് ലഭിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ കോവിഡ് നിയമങ്ങൾ കാറ്റിൽ പറത്തി ബോറിസ് ജോൺസണും ഭാര്യയും നടത്തിയ വിരുന്നിൽ പ​ങ്കെടുത്തതിനായിരുന്നു ആദ്യം പിഴയടച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:British prime ministerRishi Sunak
News Summary - Rishi Sunak fined for not wearing seatbelt in back of car
Next Story