പ്രധാനമന്ത്രിപദത്തിൽ ഒരു വർഷം പൂർത്തിയാക്കി ഋഷി സുനക്
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യൻ വംശജൻ ഋഷി സുനക് ഈ പദവിയിൽ ഒരു വർഷം തികച്ചു. നിരവധി ആഭ്യന്തര-ആഗോള വെല്ലുവിളികൾക്കിടയിലാണ് 10 ഡൗണിങ് സ്ട്രീറ്റിൽ അദ്ദേഹം ചുമതലയേറ്റത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി നേട്ടങ്ങൾ കൈവരിച്ചുവെന്നും ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും സുനക് പറഞ്ഞു.
അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പിന് തയാറെടുക്കുകയാണ് ബ്രിട്ടൻ. പണപ്പെരുപ്പം, ഏറിയ ജീവിതച്ചെലവ് തുടങ്ങിയ വെല്ലുവിളികളാണ് സുനക് അഭിമുഖീകരിക്കുന്നത്. കൺസർവേറ്റിവുകൾക്കെതിരെ ഭരണവിരുദ്ധ വികാരവും സജീവമാണ്. അഭിപ്രായ വോട്ടെടുപ്പുകളിൽ ഇക്കാര്യം വ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

