Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വീഡനിൽ മുസ്ലിംവിരുദ്ധ റാലി തടഞ്ഞു; സംഘർഷം
text_fieldsbookmark_border
കടപ്പാട്: ട്വിറ്റർ
സ്റ്റോക്ഹോം: മുസ്ലിംവിശുദ്ധ ഗ്രന്ഥമായ ഖുർആൻ കത്തിക്കാൻ ആഹ്വാനം ചെയ്ത് ദക്ഷിണ സ്വീഡനിൽ സംഘടിപ്പിച്ച റാലിയിൽ രാഷ്ട്രീയ നേതാവിനെ വിലക്കിയതിനെ ചൊല്ലി സംഘർഷം.
രാജ്യത്തെ തീവ്ര വലതുപക്ഷ സംഘടനയായ 'ഹാർഡ് ലൈൻ' സ്വീഡനിലെ മാൽമോയിൽ സംഘടിപ്പിച്ച റാലിയിലാണ് നേതാവ് റാസ്മസ് പാലുദാനെ വിലക്കിയത്.
രണ്ടു വർഷത്തേക്ക് വിലക്ക് പ്രഖ്യാപിച്ച അധികൃതർ പിന്നീട് മാൽമോക്ക് സമീപം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നേതാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും റാലിയുമായി മുന്നോട്ടുപോയ സംഘടനയുടെ പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തുനീക്കി.
സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പന്നിയിറച്ചി പൊതിഞ്ഞ് ഖുർആൻ കത്തിച്ച് കഴിഞ്ഞ വർഷവും റാസ്മസ് സമാന പരിപാടി സംഘടിപ്പിച്ചിരുന്നു.
Next Story

