ആകാശത്ത് അഗ്നിഗോളം; ഫിലാഡൽഫിയ വിമാനാപകടത്തിന്‍റെ ഭയാനക ദൃശ്യങ്ങൾ പുറത്ത്
text_fieldsഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ ഉണ്ടായ വിമാനാപകടത്തിന്‍റെ ഭയാനക ദൃശ്യങ്ങൾ പുറത്ത്. ജനവാസമേഖലയിലെ വീടിന്‍റെ വാതിലിൽ സ്ഥാപിച്ച കാമറയിലാണ് അപകടത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്.
ദമ്പതികൾ വാതിൽ തുറന്ന് പുറത്തിറങ്ങുന്നതും വിമാനം തകർന്നുവീണ് അഗ്നിഗോളമാകുന്നതും കാമറയിൽ പതിഞ്ഞിട്ടുണ്ട്. അഗ്നിഗോളം കണ്ട് ഭയപ്പെട്ട ദമ്പതികൾ വീടിനുള്ളിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളിൽ കാണാം.
യു.എസ് സമയം രാത്രി 6:30ന് വടക്ക് കിഴക്ക് ഫിലാഡൽഫിയയിലെ വ്യാപാര സമുച്ചയത്തിന് സമീപം ജനവാസമേഖലയിലാണ് രോഗിയായ കുട്ടിയും അഞ്ചു പേരും അടക്കം ആറു പേർ സഞ്ചരിച്ച മെഡിക്കൽ യാത്രാവിമാനം തകർന്നു വീണത്. റൂസ്‌വെൽറ്റ് മാളിന് എതിർവശത്തെ നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിലെ കോട്ട്‌മാൻ, ബസ്റ്റൽട്ടൺ അവന്യൂസിന് സമീപമാണ് സംഭവം.
നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർപോർട്ടിൽ നിന്ന് മിസോറിയിലെ സ്പ്രിംഗ്ഫീൽഡ്-ബ്രാൻസൻ നാഷണൽ എയർപോർട്ടിലേക്ക് പോകുകയായിരുന്ന ലിയർജെറ്റ് 55 വിമാനം. അപകടത്തെ കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്.എ.എ) നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻ.ടി.എസ്.ബി) അന്വേഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

