Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rihanna
cancel
Homechevron_rightNewschevron_rightWorldchevron_rightകോടീശ്വരപട്ടികയിൽ...

കോടീശ്വരപട്ടികയിൽ ഇടംപിടിച്ച്​ പോപ്​ ഗായിക റിഹാന; ലോകത്തിലെ ഏറ്റവും ധനികയായ രണ്ടാമത്തെ വനിത

text_fields
bookmark_border

ലോസ്​ ആഞ്ചലസ്​: ലോകത്തിലെ ശതകോടീശ്വരപട്ടികയിൽ പേരെഴുതി പോപ്​ ഗായിക റിഹാന. ലോകത്തിലെ ഏറ്റവും ധനികയായ രണ്ടാമത്തെ വനിതയാണ്​ ഇപ്പോൾ റിഹാന.

ഫോബ്​സ്​ പട്ടികയിലെ കണക്കുപ്രകാരം 1.7 ബില്ല്യൺ ഡോളറാണ്​ റിയാനയുടെ ആസ്​തി. ഇതോടെ ​േലാകത്തിലെ ഏറ്റവും ധനികയായ ഗായികയായി റിഹാന. ലോകത്തിലെ ധനികയായ വനിതകളുടെ പട്ടികയിൽ രണ്ടാം സ്​ഥാനമാണ്​ റിഹാനക്ക്​. ഓപ്ര വിൻഫ്രിക്കാണ്​ ആദ്യ സ്​ഥാനം.

​േലാകത്തിലെ ഏറ്റവും വലിയ മേക്കപ്പ്​ -ഫാഷൻ സാമ്രാജ്യമാണ്​ റിഹാനയെ കോടികളുടെ സ്വത്തിന്​ ഉടമയാക്കിയത്​.

കരീബിയൻ രാജ്യമായ ബാർബഡോസിൽ ജനിച്ച റിഹാന 2005ന്​ ശേഷമാണ്​ ലോകശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത്​. 'വി ഫൗണ്ട്​ ലവ്​' 'അംബർല്ല' തുടങ്ങിയ ആൽബങ്ങൾ കരിയറിൽ കരുത്തേകി. 2017ലാണ്​ കോസ്​മെറ്റിക്​സ്​ സാമ്രാജ്യമായ ഫെൻറി ബ്യൂട്ടി ആരംഭിക്കുന്നത്​. വ്യത്യസ്​ത സ്​കിൻ ടോണുകളുമായി പൊരുത്തപ്പെട​ുന്ന അമ്പതോളം മേക്ക്​അപ്പ്​ ഷെയ്​ഡുകളാണ്​ ഫെൻറി ബ്യൂട്ടിയെ ലോകത്തിന്​ മുമ്പിൽ വേറിട്ട്​ നിർത്തിയത്​. 2016ലെ 'ആൻറി'ക്ക്​ ശേഷം റിഹാന ആർബങ്ങൾ നിർമിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForbesPop SingerRihannaFenty Beautyworlds richest woman
News Summary - Rihanna now officially Richest woman musicians on the planet
Next Story