Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റസ്റ്ററന്റ് വൃത്തിയാക്കാൻ ജീവനക്കാരെ സഹായിച്ച് റിഹാന

text_fields
bookmark_border
റസ്റ്ററന്റ് വൃത്തിയാക്കാൻ ജീവനക്കാരെ സഹായിച്ച് റിഹാന
cancel

വാഷിങ്ടൺ: ഡിന്നറിന് ശേഷം മേശകൾ വൃത്തിയാക്കുന്നതിന് റസ്റ്ററന്റ് ജീവനക്കാരെ സഹായിച്ച് ഗായികയും നടിയുമായ റിഹാന. ന്യൂയോർക്കിലെ കാവിയർ റസെ റസ്റ്ററന്റിലാണ് റിഹാന ജീവനക്കാരെ സഹായിച്ചത്. റിഹാനക്കായി സാധാരണ സമയത്തിന് ശേഷവും റസ്റ്ററന്റ് തുറന്ന് പ്രവർത്തിച്ചിരുന്നു. തുടർന്നാണ് ഭക്ഷണത്തിന് ശേഷം റിഹാന റസ്റ്ററന്റ് വൃത്തിയാക്കാൻ ജീവനക്കാർക്കൊപ്പം ചേർന്നത്.

റിഹാനയും ആറ് സുഹൃത്തുക്കളും ചേർന്നാണ് റസ്റ്ററന്റിലെത്തിയത്. അർധരാത്രി വരെ ഇവിടെ തുടർന്ന സംഘം അവസാനം ജീവനക്കാരെ സഹായിക്കാൻ ഒപ്പം കൂടുകയായിരുന്നു.

34കാരിയായ റിഹാന അമേരിക്കയിലെ ശതകോടിശ്വരരിൽ ഒരാളാണ്. ഈയടുത്താണ് അവർ ആ്യത്തെ കുട്ടിക്ക് ജന്മം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rihanna Helps Restaurant Staff Clean Up After Staying Late for Dinner
Next Story