Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവാക്​സിൻ: പരിശോധന...

കോവാക്​സിൻ: പരിശോധന തുടരുന്നു; 24 മണിക്കൂറിനുള്ളിൽ അംഗീകാരം ലഭിച്ചേക്കുമെന്ന്​ ലോകാരോഗ്യ സംഘടന

text_fields
bookmark_border
കോവാക്​സിൻ: പരിശോധന തുടരുന്നു; 24 മണിക്കൂറിനുള്ളിൽ അംഗീകാരം ലഭിച്ചേക്കുമെന്ന്​ ലോകാരോഗ്യ സംഘടന
cancel

വാഷിങ്​ടൺ: ലോകാരോഗ്യസംഘടനയുടെ സാ​ങ്കേതിക വിദഗ്​ധ സമിതി കോവാക്​സിൻ അനുമതി നൽകുന്നത്​ സംബന്ധിച്ച്​ പരിശോധന നടത്തുകയാണെന്ന്​ ഡബ്യു.എച്ച്​.ഒ വക്​താവ്​ അറിയിച്ചു​. വാക്​സിന്​ ഉടൻ അംഗീകാരം ലഭിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര ഉപയോഗത്തിനായിരിക്കും വാക്​സിന്​ അനുമതി ലഭിക്കുക.

രേഖകൾ കൃത്യമാവുകയും സമർപ്പിച്ച രേഖകളിൽ വിദഗ്​ധസമിതിക്ക്​ തൃപ്​തി വരികയും ചെയ്​താൽ വാക്​സിന്​ 24 മണിക്കൂറിനകം അംഗീകാരം നൽകുമെന്ന്​ ലോകാരോഗ്യസംഘടന വക്​താവ്​ പറഞ്ഞു. നേരത്തെ ലോകാരോഗ്യ സംഘടന അംഗീകാരം നൽകാത്തത്​ മൂലം വാക്​സിൻ സ്വീകരിച്ചവർക്ക്​ വിദേശരാജ്യങ്ങളിലേക്ക്​ പോകാൻ സാധിച്ചിരുന്നില്ല.

ഹൈദരാബാദിലെ ഭാരത്​ ബയോടെക്കാണ്​ കോവാക്​സിൻ വികസിപ്പിച്ചെടുത്തത്​. ഏപ്രിൽ 19നാണ്​ ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി കോവാക്​സിൻ അപേക്ഷ സമർപ്പിച്ചത്​. രേഖകളുടെ അഭാവത്താൽ ഭാരത്​ ബയോടെക്കിന്‍റെ അപേക്ഷ കോവാക്​സിൻ തള്ള​​ുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covaxin
News Summary - Review Of Covaxin Shot Underway, May Get Recommendation In 24 Hours: WHO Official
Next Story