Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'മോദി രാജിവെക്കുക':...

'മോദി രാജിവെക്കുക': സ്വാതന്ത്ര്യ ദിനത്തിൽ ലണ്ടനിൽ കൂറ്റൻ ബാനറുമായി പ്രതിഷേധം

text_fields
bookmark_border
modi
cancel

ലണ്ടൻ: സ്വാതന്ത്ര്യ ദിനത്തിൽ ലണ്ടനിൽ മോദി വിരുദ്ധ ബാനറുമായി പ്രതിഷേധം. ലണ്ടനിലെ വെസ്​റ്റ്മിൻസ്​റ്ററിലെ പാലത്തിലാണ്​ 'മോദി രാജിവെക്കുക' എന്നെഴുതിയ കുറ്റൻ ബാനർ ഉയർന്നത്​. ലണ്ടനിലുള്ള കൂട്ടായ്​മയായ സൗത്ത്​ ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പാണ്​ പ്രതിഷേധത്തിന്​​ പിന്നിൽ. പ്രതിഷേധവുമായി ഇവർ ബ്രിട്ടനിലെ ഇന്ത്യൻ ഹൈകമീഷന്​ മുന്നിൽ മെഴുകുതിരി തെളിയിക്കുകയും മു​ദ്രാവാക്യം മുഴക്കുകയും ചെയ്​തു.


മോദി രാജിവെക്കണമെന്ന്​ ആവശ്യപ്പെടാനുള്ള കാരണങ്ങൾ നിരത്തിയുള്ള വാർത്ത കുറിപ്പും സംഘം പുറത്തിറക്കി. മുസ്​ലിംകൾക്കെതിരായ വംശഹത്യയും ആൾകൂട്ട ആക്രമണങ്ങളും, ദലിത്​ സ്​ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ബലാത്സംഗങ്ങളും കൊലകളും, കാർഷിക മേഖലയിലെ കോർപറേറ്റ്​ വൽക്കരണം, മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടൽ, കശ്​മീരിലെ ഇടപെടൽ തുടങ്ങിയ വിഷയങ്ങളാണ്​ വാർത്തക്കുറിപ്പിൽ ഉന്നയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiIndependence Day banner
News Summary - “Resign Modi”: Independence Day banner dropped from London’s Westminster Bridge
Next Story