യു.എസ് ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം റിപ്പബ്ലിക്കുകൾക്ക്
text_fieldsവാഷിങ്ടൺ: യു.എസ് ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം നേടി റിപ്പബ്ലിക്കൻ പാർട്ടി. 435 അംഗ സഭയിൽ 218 സീറ്റുകളാണ് അവർ നേടിയത്. ഡെമോക്രാറ്റിക് പാർട്ടി 211 സീറ്റ് നേടി. 20 വർഷത്തിനിടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ കുറഞ്ഞ ഭൂരിപക്ഷമാണിത്.
2001ലെ 221-212 എന്ന സീറ്റുനിലയായിരുന്നു ഇതിനു മുമ്പുള്ള കുറഞ്ഞ ഭൂരിപക്ഷം. ജനപ്രതിനിധിസഭയിൽ കെവിൻ മക്കാർത്തി സ്പീക്കറായി എത്തുമെന്നാണ് റിപ്പോർട്ട്. റിപ്പബ്ലിക്കുകൾക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടാകുമെന്നായിരുന്നു പ്രവചനമെങ്കിലും വിർജീനിയ, മിനിസോട, കാൻസസ് തുടങ്ങിയ സ്ഥലങ്ങളിൽ ഡെമോക്രാറ്റുകൾ അപ്രതീക്ഷിത പ്രതിരോധം ഉയർത്തി.
100 അംഗ സെനറ്റിൽ ഡെമോക്രാറ്റ് 50, റിപ്പബ്ലിക് 49 എന്നിങ്ങനെയാണ് കക്ഷിനില. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിങ് വോട്ടിൽ ഡെമോക്രാറ്റുകൾക്ക് സെനറ്റിന്റെ നിയന്ത്രണം ലഭിക്കും. ഇരുസ്ഥാനാർഥികളും 50 ശതമാനം വോട്ട് നേടാത്ത ജോർജിയയിൽ ഡിസംബർ ആറിന് തെരഞ്ഞെടുപ്പ് നടക്കും. ഗവർണർ തെരഞ്ഞെടുപ്പിൽ മുൻതൂക്കം റിപ്പബ്ലിക്കുകൾക്കാണ്. സീറ്റ് നില (25-23).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

