Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറിപ്പബ്ലിക്കൻ...

റിപ്പബ്ലിക്കൻ കോണ്‍ഗ്രസ് അംഗങ്ങളിൽ പത്തിൽ ഒമ്പത്​ പേർക്കും ട്രംപ്​ തോറ്റുവെന്ന്​ അംഗീകരിക്കാൻ മടി

text_fields
bookmark_border
റിപ്പബ്ലിക്കൻ കോണ്‍ഗ്രസ് അംഗങ്ങളിൽ പത്തിൽ ഒമ്പത്​ പേർക്കും  ട്രംപ്​ തോറ്റുവെന്ന്​ അംഗീകരിക്കാൻ മടി
cancel

ജോര്‍ജിയ: നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെ പരാജയം അംഗീകരിക്കാത്ത ട്രംപി​െൻറ നിലപാടിനൊപ്പമാണ്​ ഭൂരിപക്ഷം റിപ്പബ്ലിക്കൻ കോണ്‍ഗ്രസ് അംഗങ്ങളുമെന്ന് പുതിയ സര്‍വ്വെ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് സംഘടിപ്പിച്ച സര്‍വ്വെയില്‍ 249 കണ്‍ഗ്രഷണല്‍ റിപ്പബ്ലിക്കന്‍മാര്‍ പങ്കെടുത്തു. ഇതില്‍ 25 പേര്‍ മാത്രമാണ് ബൈഡ​െൻറ വിജയം അംഗീകരിക്കുന്നതായി അഭിപ്രായപ്പെട്ടത്. ഭൂരിപക്ഷം അംഗങ്ങളും സര്‍വ്വെയുമായി നിസ്സഹരിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ രണ്ടുപേര്‍ ട്രംപ് വിജയിച്ചതായാണ്​ അഭിപ്രായപ്പെട്ടത്​.

ജോര്‍ജിയയില്‍ നിര്‍ണ്ണായക യുഎസ് സെനറ്റ് റണ്‍ ഓഫ് മത്സരങ്ങള്‍ നടക്കാനിരിക്കെ ട്രംപി​െൻറ നിലപാട് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭയപ്പെടുന്നത്. ഇവിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വിജയം അനിവാര്യമാണ്.

യു.എസ് സെനറ്റില്‍ നിലവില്‍ 50 റിപ്പബ്ലിക്കന്‍സും 48 ഡെമോക്രാറ്റുകളുമാണ്. ജോര്‍ജിയയില്‍ നടക്കുന്ന രണ്ട് യു.എസ് സെനറ്റ് മത്സരങ്ങളിലും ഡമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചാല്‍ സെനറ്റില്‍ 50 -50 എന്ന നിലയാകും. വൈസ് പ്രസിഡൻറി​െൻറ വോട്ടി​െൻറ ബലത്തില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം നേടാം. ഒരു സീറ്റ് റിപ്പബ്ലിക്കന്‍ പിടിച്ചാല്‍ യു.എസ് സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷം നേടും. മൈക്ക് പെന്‍സും, ട്രംപും ശക്തമായ പ്രചാരണം നടത്തുന്നുവെങ്കിലും വോട്ടര്‍മാര്‍ അനുകൂലിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.

Show Full Article
TAGS:us election 2020 Donald Trump 
News Summary - Republicans in Congress not willing to say Trump lost
Next Story