Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതാലിബാനെ ഭീകര...

താലിബാനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന്​ റിപ്പബ്ലിക്കൻ സെനറ്റർമാർ

text_fields
bookmark_border
താലിബാനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന്​ റിപ്പബ്ലിക്കൻ സെനറ്റർമാർ
cancel

വാഷിങ്​ടൺ: അഫ്​ഗാൻ ഭരിക്കുന്ന താലിബാനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്​ യു.എസിലെ റിപ്പബ്ലിക്കൻ പാർട്ടിയിലെ മുതിർന്ന സെനറ്റർമാർ രംഗത്ത്​. താലിബാൻ മന്ത്രിസഭയിലെ 14 അംഗങ്ങൾ യു.എൻ ഭീകരപ്പട്ടികയിൽ ഉണ്ടെന്നത്​ ചൂണ്ടിക്കാട്ടിയാണിത്​. താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന രാജ്യങ്ങൾക്കെതിരെ ഉപരോധം ചുമത്താനും സെനറ്റർമാർ ആവശ്യപ്പെട്ടു.

സെനറ്റർമാരായ മാർകോ റൂബിയോ, ടോമി ടുബർവില്ലെ, മൂർ കാപിറ്റോ, ഡാൻ സുള്ളിവൻ,ടോം ടില്ലിസ്​,സിൻതിയ ലുമ്മിസ്​ എന്നിവരാണ്​ പ്രമേയം അവതരിപ്പിച്ചത്​. പ്രമേയം കോൺഗ്രസ്​ പാസാക്കുകയും നിയമമാവുകയും ചെയ്​താൽ താലിബാന്​ സഹായം ചെയ്യുന്നവർക്കെതിരെ ഉപരോധം ചുമത്താൻ കഴിയും. താലിബാൻ ​ഭരിക്കുന്ന അഫ്​ഗാൻ ലോകരാജ്യങ്ങൾക്ക്​ ഭീഷണിയാണെന്നും റൂബിയോ പറഞ്ഞു.

അഫ്​ഗാനിൽ ഇന്നുമുതൽ ആൺകുട്ടികൾ പഠനം തുടരും

കാബൂൾ: ശനിയാഴ്​ച മുതൽ അഫ്​ഗാനിലെ സ്​കൂളുകൾ തുറക്കാൻ ഉത്തരവിട്ട്​ താലിബാൻ ഭരണകൂടം. ആറുമുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളോടും പുരുഷ അധ്യാപകരോടും വിദ്യാലയങ്ങളിലെത്താനാണ്​ ആവശ്യപ്പെട്ടത്​.

എന്നാൽ പെൺകുട്ടികൾ എന്തുചെയ്യണമെന്ന്​ താലിബാൻ വ്യക്തമാക്കിയിട്ടില്ല. നേരത്തേ ഒന്നുമുതൽ ആറു വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം താലിബാൻ പുനരാരംഭിക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. അഫ്​ഗാനിലെ ചില പ്രവിശ്യകളിൽ സ്​ത്രീകളെ​ ജോലിക്കു പോകാനും അനുവദിക്കുന്നില്ല.

അഫ്​ഗാനെ ആർക്കും പുറത്തുനിന്ന്​ നിയന്ത്രിക്കാനാകില്ല –ഇംറാൻ ഖാൻ

ഇസ്​ലാമാബാദ്​: അഫ്​ഗാനെ ആർക്കും പുറത്തുനിന്ന്​ നിയന്ത്രിക്കാനാകില്ലെന്ന്​ പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. താലിബാൻ വാഗ്​ദാനങ്ങൾ പാലിക്കണമെന്ന്​ ആവശ്യപ്പെട്ട ഇംറാൻ അഫ്​ഗാന്​ പാകിസ്​താൻ സഹായം തുടരുമെന്നും വ്യക്തമാക്കി. താജികിസ്​താൻ തലസ്​ഥാനമായ ദുഷാൻബെയിൽ ഷാങ്​ഹായ്​ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഇംറാൻ.

പുതിയ അഫ്​ഗാൻസർക്കാർ വിദേശസഹായത്തെ ആശ്രയിച്ചാണ്​ കഴിയുന്ന​െതന്ന്​ എല്ലാവർക്കും ഓർമ വേണം. താലിബാൻ അവിടെ അധികാരം പിടിച്ചെടുത്തുവെന്നത്​ യാഥാർഥ്യമാണ്​. ആ രാജ്യം വീണ്ടും കലാപഭൂമിയാകാതിരിക്കാൻ അന്താരാഷ്​ട്ര സമൂഹം ശ്രദ്ധിക്കണം. അവിടെ സമാധാനവും സുസ്​ഥിരതയും പുനഃസ്​ഥാപിക്കണമെന്ന്​ പാകിസ്​താന്​ അതിയായ താൽപര്യമുണ്ടെന്നും ഇംറാൻ കൂട്ടിച്ചേർത്തു.

ചൈന, റഷ്യ, കസഖ്​സ്​താൻ, കിർഗിസ്​താൻ, താജികിസ്​താൻ, ഉസ്​ബകിസ്​താൻ, ഇന്ത്യ, പാകിസ്​താൻ എന്നീ രാജ്യങ്ങളാണ്​ യോഗത്തിൽ പ​ങ്കെടുക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanRepublican senators
News Summary - Republican senators seek to designate Taliban as terrorist organisation
Next Story