ഇസ്രായേലിന് അമേരിക്ക ആയുധ വിതരണം നിർത്തിയതായി റിപ്പോർട്ട്
text_fieldsറഫ: ഗസ്സ ആക്രമണം തുടങ്ങിയതുമുതൽ ഇസ്രായേലിന് നിർബാധം ആയുധങ്ങൾ നൽകിവന്ന ജോ ബൈഡൻ ഭരണകൂടം കഴിഞ്ഞയാഴ്ച സഹായം നിർത്തിയതായി റിപ്പോർട്ട്. നെതന്യാഹുവിന്റെ റഫ ആക്രമണ തീരുമാനത്തിൽ എതിർപ്പറിയിച്ചാണ് തീരുമാനമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടാഴ്ചയായി അമേരിക്കൻ ആയുധങ്ങൾ ഇസ്രായേലിലെത്തുന്നില്ല. എന്നാൽ, ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ വൈറ്റ്ഹൗസ് വക്താവ് വിസമ്മതിച്ചു.
10 ലക്ഷത്തോളം അഭയാർഥികൾ താമസിക്കുന്ന റഫയിൽ ആക്രമണം കടുപ്പിച്ചാൽ വൻ മാനുഷിക ദുരന്തത്തിന് കാരണമാകുമെന്ന് ബൈഡൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഗസ്സയെ തകർത്ത് തരിപ്പണമാക്കാൻ അമേരിക്കൻ നിർമിത ബോംബുകളാണ് ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

