പാകിസ്താൻ യുക്രെയ്ന് ആയുധ വിൽപന നടത്തിയെന്ന് റിപ്പോർട്ട്
text_fieldsഇസ്ലാമാബാദ്: അന്താരാഷ്ട്ര നാണയനിധിയിൽ(ഐ.എം.എഫ്)നിന്ന് സാമ്പത്തിക ഉത്തേജന പാക്കേജ് ലഭിക്കുന്നതിനുവേണ്ടി പാകിസ്താൻ അമേരിക്കക്ക് ആയുധ വിൽപന നടത്തിയതായി റിപ്പോർട്ട്. യുക്രെയ്ന് നൽകുന്നതിനുവേണ്ടിയാണ് ആയുധം നൽകിയത്. ജൂൺ അവസാനമാണ് പാകിസ്താന് 300 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേ ജ് ലഭിച്ചത്. എന്നാൽ, ആരോപണം പാകിസ്താൻ നിഷേധിച്ചു.അമേരിക്കൻ സമ്മർദത്തിന് വഴങ്ങിയാണ് യുക്രെയ്ൻ സൈന്യത്തിന് നൽകുന്നതിനായി പാകിസ്താൻ ആയുധങ്ങൾ നൽകിയതെന്ന് ഓൺലൈൻ അന്വേഷണാത്മക വെബ്സൈറ്റായ ഇന്റർസെപ്റ്റ് റിപ്പോർട്ട് ചെയ്തു. പാകിസ്താൻ, അമേരിക്കൻ സർക്കാർ രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.