പട്ടിണി യുദ്ധായുധം; ഭക്ഷ്യവിതരണ സംവിധാനങ്ങൾ ലക്ഷ്യമാക്കി ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്
text_fieldsപ്രതീകാത്മക ചിത്രം
ലണ്ടൻ: ലോകത്തെ വിവിധ സംഘർഷ മേഖലകളിൽ പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്ന പ്രവണത രൂക്ഷമാകുന്നതായി പുതിയ പഠനം. 2018 മുതൽ 2026 വരെ 15 രാജ്യങ്ങളിലായി ഭക്ഷണവുമായി ബന്ധപ്പെട്ട 20,000ത്തിലധികം അക്രമസംഭവങ്ങൾ രേഖപ്പെടുത്തിയതായി അന്താരാഷ്ട്ര ഗവേഷണ സംഘടനയായ ഇൻസെക്യൂരിറ്റി ഇൻസൈറ്റ് പുറത്തുവിട്ട വിശകലനം വ്യക്തമാക്കുന്നു. മാർക്കറ്റുകൾ, കൃഷിയിടങ്ങൾ, ഭക്ഷ്യവിതരണ ശൃംഖലകൾ, ജലസേചന സംവിധാനങ്ങൾ എന്നിവയെ നേരിട്ടാണ് ആക്രമണങ്ങൾ നടന്നത്.
റിപ്പോർട്ട് പ്രകാരം കുടുംബങ്ങൾ ആശ്രയിക്കുന്ന വിപണികൾക്കെതിരെ 1,261 ആക്രമണങ്ങളും ഭക്ഷ്യവിതരണ സംവിധാനങ്ങൾക്കെതിരെ 863 ആക്രമണങ്ങളും നടന്നു. കൃഷിയിടങ്ങൾ 1,909 തവണ ആക്രമിക്കപ്പെട്ടപ്പോൾ കാർഷിക ആവശ്യങ്ങൾക്ക് നിർണായകമായ ജലസൗകര്യങ്ങൾക്കെതിരെയും നൂറുകണക്കിന് ആക്രമണങ്ങൾ രേഖപ്പെടുത്തി. ഗസ്സ, അധിനിവേശ ഫലസ്തീനിലെ മറ്റു പ്രദേശങ്ങൾ, യമൻ, സുഡാൻ, സിറിയ, മാലി എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ ബാധിതമായ മേഖലകൾ.
2023 ഒക്ടോബർ മുതൽ 2025 അവസാനം വരെ ഭക്ഷ്യസഹായം ലഭിക്കാൻ ശ്രമിക്കുന്നതിനിടെ 10,000ത്തിലധികം പേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ ആഘാതം നേരിടുന്ന വിഭാഗങ്ങളാണെന്നും, പട്ടിണിയെ യുദ്ധതന്ത്രമാക്കി ഉപയോഗിക്കുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം കൂടുതൽ ശക്തമായി ഇടപെടണമെന്നും മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

