ആധുനിക അടിമത്തം: 20 സമ്പന്ന രാജ്യങ്ങൾ മുന്നിൽ
text_fieldsയുനൈറ്റഡ് നേഷൻസ്: നിർബന്ധിത തൊഴിലിന് ആക്കം കൂട്ടുന്നതിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ 20 രാജ്യങ്ങൾക്ക് പങ്കെന്ന് റിപ്പോർട്ട്. ‘ആധുനിക അടിമത്തത്തിൽ’ ജീവിക്കുന്ന 50 ദശലക്ഷത്തിലധികം ആളുകളിൽ പകുതിയിലധികവും ഈ രാജ്യങ്ങളിലാണെന്ന് വാക് ഫ്രീ ഫൗണ്ടേഷൻ ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ജി 20 ഗ്രൂപ്പിലെ ആറ് രാഷ്ട്രങ്ങളിലാണ് ആധുനിക അടിമത്തം ഏറ്റവും കൂടുതലുള്ളത്. നിർബന്ധിത ജോലിയോ നിർബന്ധിത വിവാഹമോ ആണ് ആധുനിക അടിമത്തമായി ഫൗണ്ടേഷൻ പരിഗണിക്കുന്നത്.
പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യയിൽ 11 ദശലക്ഷം പേർ ആധുനിക അടിമത്തത്തിൽ കഴിയുന്നതായാണ് റിപ്പോർട്ട് പറയുന്നത്. ചൈന (5.8 ദശലക്ഷം), റഷ്യ (1.9 ദശലക്ഷം), ഇന്തോനേഷ്യ (1.8 ദശലക്ഷം), തുർക്കിയ (1.3 ദശലക്ഷം), അമേരിക്ക (1.1 ദശലക്ഷം) എന്നിവയാണ് പിന്നിലുള്ളത്.